Kerala

കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കർണാടക ഹുൻസൂരിൽ വെച്ച് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. കർണാടകയിലെ ഹുൻസൂരിൽ വെച്ചാണ് അപകടം നടന്നത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്‌കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്

രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button