Kerala

രാജ്യത്ത് ദാരിദ്ര്യവും വിലക്കയറ്റവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ ഒരു ലക്ഷം തൊ‍ഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോ‍ഴിക്കോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ദാരിദ്ര്യവും വിലക്കയറ്റവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. കേരളത്തിലെ ചെറുപ്പക്കാര്‍ തൊ‍ഴിലിനായി ഐ ടി മേഖലയിലേയ്ക്ക് നീങ്ങുന്ന കാലമാണിത്. ഇക്കാലഘട്ടത്തിൽ സ്റ്റാര്‍ട്ടപ്പ് രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ കേരളത്തിനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ ദാരിദ്രം പൂര്‍ണ്ണമായും തുടച്ചുനീക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. കൃഷി, വ്യവസായം എന്നീ മേഖലകളില്‍ സംസ്ഥാനം വളര്‍ച്ച കൈവരിച്ചുവെന്നും. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത, മികച്ച ക്രമസമാധാന നിലയുളള സംസ്ഥാനമായി കേരളം മാറിയെന്നും
മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമപെൻഷൻ വിതരണം കൃത്യമായി നടത്തിയെന്നും. എൽഡിഎഫ് ​ഗവൺന്മെന്റ് 72000 കോടി രൂപ ക്ഷേമ പെൻഷനായി വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!