Kerala
ത്രിപുര മോഡലിൽ കേരളം പിടിക്കും; അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകി ബിജെപി സംസ്ഥാന നേതൃത്വം

കേരളം പിടിക്കുമെന്ന് അമിത് ഷായ്ക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ട്. ത്രിപുര മോഡൽ മാറ്റം കേരളത്തിലുണ്ടാകും. അതിനുള്ള 80 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നൽകിയ റിപ്പോർട്ടിൽ ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു
പ്രവർത്തനം 20 ശതമാനം കൂടി പൂർത്തിയായാൽ ത്രിപുര മോഡൽ മാറ്റം കേരളത്തിലുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഷെയർ 25 ശതമാനത്തിലേക്ക് കടക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തിൽ നിർണായക സ്വാധീനം ബിജെപിക്ക് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു
തദ്ദേശ തെരഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയം പറഞ്ഞ് കോൺഗ്രസിന്റെ വോട്ട് ചോരി ആരോപണങ്ങളെ ചെറുക്കാനാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാന നേതൃയോഗത്തിന്റെ പ്രധാന അജണ്ടയും ഇതായിരുന്നു.