കുസാറ്റ് ക്യാമ്പസിൽ ചിക്കൻപോക്‌സ് പടരുന്നു; സർവകലാശാല അടച്ചിട്ടു

കൂസാറ്റ് ക്യാമ്പസ്

കൊച്ചി: ചിക്കൻപോക്സ് വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു. ക്യാമ്പസിലെ കുട്ടികൾക്ക് കൂട്ടത്തോടെ ചിക്കൻ പോക്സ് പടർന്നു പിടിച്ചതോടെയാണ് നടപടി. എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. വിദ്യാർഥികളുടെ ഹോസ്റ്റലുകളും അടച്ചു. കൂടാതെ യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവച്ചു. പുതിക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധി കുട്ടികൾക്ക് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ജാഗ്രത നിർദേശമുണ്ടായിരുന്നു. അതിനിടെ രണ്ട് കുട്ടികൾക്ക് ചിക്കൻപോക്സ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. കൂടുതൽ കുട്ടികളിൽ രോഗവ്യാപനം കണ്ടതോടെയാണ് ക്യാമ്പസ് അടച്ചത്.

Tags

Share this story