‘നിങ്ങൾ ആരെയാണ് പേടിക്കുന്നത്?’; വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വീണ്ടും നിലപാട് കടുപ്പിച്ച് ഹൈക്കോടതി. നിങ്ങൾ ആരെയാണ് പേടിക്കുന്നതെന്നും പിന്നില്‍ ആരാണെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതിയുടെ ചോദ്യം. പുല്‍പ്പള്ളി കേസിലെ കുറ്റപത്രം ഒരാഴ്ചയ്ക്കകം നല്‍കണം. നാല് കേസുകളിലെ തല്‍സ്ഥിതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുറേ കേസുകള്‍ ഒരുമിച്ച് അന്വേഷിക്കുന്നുവെന്നും അതിനാല്‍ മതിയായ സാവകാശം ലഭിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി എസ് ശശിധരന്‍ വിശദീകരിച്ചു.
നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്. നിങ്ങളുടെ പിന്നില്‍ ആരാണ്. എന്തിനാണ് അന്വേഷണത്തില്‍ വിമുഖത കാട്ടുന്നത് തുടങ്ങിയ ചോദ്യങ്ങൾ മൈക്രോഫിനാന്‍സ് തട്ടിപ്പുകേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി എസ് ശശിധരനോട് ഹൈക്കോടതി ചോദിച്ചു. എസ്ഐടിയുടെ ഇച്ഛാശക്തിക്ക് എന്തെങ്കിലും തടസം നേരിട്ടോയെന്നും ഹൈക്കോടതി ചോദിച്ചു. എസ്ഐടി സ്വാധീനങ്ങള്‍ക്ക് വിധേയരാകരുത്. അന്വേഷണ ഉദ്യോഗസ്ഥന്റെ കഴിവില്‍ സംശയമില്ല. അതിനാലാണ് എസ്പി എസ് ശശിധരനെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചതെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കണം. അവരെക്കൂടി വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പുല്‍പ്പള്ളി കേസിലെ കുറ്റപത്രം ഒരാഴ്ചയ്ക്കകം നല്‍കണം. നാല് കേസുകളിലെ തല്‍സ്ഥിതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അറിയിച്ചു. എന്നാൽ കുറേ കേസുകള്‍ ഒരുമിച്ച് അന്വേഷിക്കുന്നുണ്ടെന്നും ശബരിമല കേസിലെ ഫയല്‍ ഒരാഴ്ചയായി പരിശോധിച്ചിട്ടില്ല. മതിയായ സാവകാശം ലഭിക്കുന്നില്ലെന്നും എസ്പി എസ് ശശിധരന്‍ വിശദീകരിച്ചു. മികച്ച കുറ്റപത്രം നല്‍കും. എസ്ഐടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ട്. ഗാലറിക്ക് വേണ്ടിയല്ല, കോടതിക്ക് വേണ്ടിയാണ് സര്‍ക്കാരിന്റെ നിലപാടെന്നും സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. ആരാണ് ഗാലറിക്ക് വേണ്ടി നിലപാടെടുക്കുന്നതെന്ന് ഹൈക്കോടതി മറുചോദ്യം ഉയര്‍ത്തി. കുറ്റക്കാരനെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നു; തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ജോൺ ബ്രിട്ടാസ്

മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

എൽഡിഎഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി.എസ്.സി വഴി നിയമനം നൽകി; ട്രംപല്ല കേരളം ഭരിക്കുന്നത്: സതീശൻ ട്രംപിന് പഠിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽ

പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞു

രണ്ടാം റൗണ്ട് മയക്കുവെടിയേറ്റു; ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽ
