Friday, 27 November 2026 About Us · Contact Us

മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

Mamata Banerjee - മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് ആശ്വാസം നൽകുന്ന നിർണായക വിധിയുമായി കൽക്കട്ട ഹൈക്കോടതി. വിമത തൃണമൂൽ കോൺഗ്രസ് നേതാവ് ഋതബ്രത ബാനർജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിമത വിഭാഗത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് കോടതി വിധി.

ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഋതബ്രത ബാനർജിയുടെ നിയമനത്തിന് പുറമെ, അഖ്റുസ്സമാനെ ചീഫ് വിപ്പായി നിയമിച്ച സ്പീക്കറുടെ തീരുമാനവും കോടതി റദ്ദാക്കി.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതൃത്വം നിർദേശിച്ച മുതിർന്ന എംഎൽഎ സോവൻദേവ് ചാറ്റർജിയെ മറികടന്ന് ഋതബ്രതയെ നിയമിച്ചതിനെ ചോദ്യം ചെയ്ത് സോവൻദേവ് നൽകിയ ഹർജിയിലാണ് നടപടി.

പ്രതിപക്ഷ നേതാവിനെയും ചീഫ് വിപ്പിനെയും സംബന്ധിച്ച് പത്ത് ദിവസത്തിനകം സ്പീക്കർ പുതിയതും വിശദീകരണത്തോടെയുള്ളതുമായ തീരുമാനം കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസിലുണ്ടായ ആഭ്യന്തര ഭിന്നതയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിലേക്ക് നയിച്ചത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും ഋതബ്രതയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവും തമ്മിലുള്ള പോരാട്ടത്തിൽ കോടതി വിധി മമത വിഭാഗത്തിന് രാഷ്ട്രീയ ആശ്വാസമായിരിക്കുകയാണ്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നു; തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ജോൺ ബ്രിട്ടാസ്

രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നു; തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ജോൺ ബ്രിട്ടാസ്

50 മിനിറ്റ് മുൻപ്
പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞു

പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞു

2 മണിക്കൂർ മുൻപ്
രണ്ടാം റൗണ്ട് മയക്കുവെടിയേറ്റു;  ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽ

രണ്ടാം റൗണ്ട് മയക്കുവെടിയേറ്റു; ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽ

2 മണിക്കൂർ മുൻപ്
വനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കും

വനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കും

2 മണിക്കൂർ മുൻപ്
മയക്കി പിടികൂടി കോളറുമിട്ട് ‘ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് പറയുന്നതല്ല നീതി; വിമർശനവുമായി മീനാക്ഷി അനൂപ്

മയക്കി പിടികൂടി കോളറുമിട്ട് ‘ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് പറയുന്നതല്ല നീതി; വിമർശനവുമായി മീനാക്ഷി അനൂപ്

2 മണിക്കൂർ മുൻപ്
തിരുപ്പറകുൺറം ദീപം വിവാദം: തമിഴ്‌നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നാളെ ദീപം തെളിയിക്കാൻ ഉത്തരവ്

തിരുപ്പറകുൺറം ദീപം വിവാദം: തമിഴ്‌നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നാളെ ദീപം തെളിയിക്കാൻ ഉത്തരവ്

3 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ