മയക്കുവെടിയിലും മയങ്ങിയില്ല, ദൗത്യസംഘത്തിന് നേരെ തിരിഞ്ഞ് ചക്കക്കൊമ്പൻ; ദൗത്യം താൽക്കാലികമായി നിർത്തിവച്ചു
ഇടുക്കി: ചിന്നക്കനാലിൽ ഭീതി പടർത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനായുള്ള ദൗത്യം നിറുത്തിവച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് ആനയെ മയക്കുവെടി വച്ചെങ്കിലും ആന പൂർണമായി മയങ്ങിയിരുന്നില്ല. ജലാശയത്തിലേക്ക് ഇറങ്ങിയ ആന തുടർന്ന് കരയ്ക്ക് കയറിയെങ്കിലും അക്രമാസക്തനായി ദൗത്യസംഘത്തിന് നേരെ തിരിയുകയും ചെയ്തു. ആനയെ ഉൾക്കാട്ടിലേക്ക് കയറ്റി വെടി വയ്ക്കാൻ തീരുമാനിച്ചെങ്കിലും വെളിച്ചക്കുറവ് പ്രതിസന്ധിയിലായതോടെ വനംവകുപ്പ് ദൗത്യം നിറുത്തി വയ്ക്കുകയായിരുന്നു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലെന്ന് സി.സി.എഫ് അറിയിച്ചു.
അതേസമയം ചക്കക്കൊമ്പനെ മയക്കുവെടിവയ്ക്കുന്ന ദൗത്യം താത്കാലികമായി തടയണമെന്ന ഇടക്കാല ഹർജി ഹൈക്കോടതി തള്ളി. ഹർജിയിലെ സാങ്കേതിക പിഴവുകൾ തിരുത്തി നൽകാൻ കോടതി നിർദ്ദേശിച്ചു. സംഘടനയുടെ രജിസ്ട്രേഷൻ നമ്പർ സീലിൽ ഇല്ലാത്തതടക്കം ഹർജിയിൽ പിഴവുകൾ ഉണ്ടായിരുന്നു. ഇക്കാര്യം പരിഹരിച്ച് ഹർജി ഫയൽ ചെയ്യാൻ നിർദ്ദേശിച്ച് കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാനും തീരുമാനിച്ചു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിയ, ജസ്റ്റിസ് ഫോർ സിറ്റിസൺ എന്നീ സംഘടനകളാണ് ഹർജി നൽകിയത്.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യുദ്ധവും ഇന്ധനവിലക്കയറ്റവും സഹായധനത്തിലെ കുറവും; മധ്യപൂർവേഷ്യയിൽ പട്ടിണി രൂക്ഷമാകുമെന്ന് യുഎൻ മുന്നറിയിപ്പ്

കലക്ടർക്ക് അശ്ലീല സന്ദേശമയച്ച കേസ്; ടിവികെ എംഎൽഎ സി. അരുൾ വിഘ്നേഷ് അറസ്റ്റിൽ

യുഎസ് വ്യോമസേനയുടെ ക്ലൗഡ് പ്ലാറ്റ്ഫോമിൽ ഹാക്കർമാരുടെ കടന്നുകയറ്റം; സൈനിക പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു

നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ക്രൂരമർദനത്തിൽ മരിച്ചെന്ന് കരുതി; സ്വർണവും പണവുമായി മോഷ്ടാക്കൾ കടന്നു, സംഘത്തിലെ ഒരാൾക്ക് മലയാളവും അറിയാം; ഭീതിയൊഴിയാതെ കുഞ്ഞമ്മ
