പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; ആരോഗ്യവകുപ്പ് നടപടി തുടങ്ങി
തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ആർഎംഒ ഡോഅനിൽ രാധാകൃഷ്ണനെ പത്തനംതിട്ട ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിൽ പൂച്ചകളും ചത്ത എലിയേയും കണ്ടെത്തിയത്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടി നിലവിൽ ഉപയോഗിക്കുന്ന വാർഡിലായിരുന്നു പൂച്ചകളുടെയും എലികളുടെയും സ്വൈര്യ വിഹാരം.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ഇവിടെ ആയിരുന്നു മാറ്റിയിരുന്നത്. മഴക്കാലത്ത് കെട്ടിടത്തിന് ചോര്‍ച്ച ഉണ്ടായതോടെ അടച്ചിട്ടിരിക്കുകയായിരുന്നു എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ചത്ത എലിയും പൂച്ചയും കിടക്ക കയ്യടക്കിയതോടെ രോഗികളും കൂട്ടിരിപ്പുകാരും കെട്ടിടത്തിന് ഉള്ളിലേക്ക് കയറുന്നുമില്ലായിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം ഉയർന്നിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി കെട്ടിടം അണുവിമുക്തമാക്കിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി അന്തരിച്ചു

എൽപിഎസ്ടി സമരം: ജയകൃഷ്ണൻ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു; ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നാടകമെന്ന് വിമർശനം

സണ്ണി ജോസഫിന് നന്ദി അറിയിച്ച് പത്മജ; തിരികെ സ്വീകരിക്കണമെന്ന് നൗഷാദ് അലി

കാവേരി നദീജല തർക്കം: തമിഴ്നാടിന് സുപ്രീം കോടതിയിൽ തിരിച്ചടി; അധികജലം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി

ക്രിമിനൽ കുറ്റങ്ങളിലേർപ്പെടുന്നവരുടെ വിചാരണ പ്രായപരിധി 18-ൽ നിന്ന് 16 ആക്കണം: അമിത് ഷായ്ക്ക് കത്തയച്ച് രമേശ് ചെന്നിത്തല
