തൃക്കണ്ണാപുരം കൗൺസിലർ അജിൻ കോഴ വാങ്ങിയെന്ന പരാതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തൃക്കണാപുരം

തിരുവനന്തപുരം: തൃക്കണ്ണാപുരം കൗൺസിലർ അജിൻ കോഴ വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു.

തൃക്കണ്ണാപുരം വാർഡിലെ ഒരു യുവ സംരംഭകനിൽ നിന്ന് കൗൺസിലർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. കൗൺസിലറുമായി നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളും ഓഡിയോ സംഭാഷണങ്ങളും പരാതിക്കാരൻ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

എന്നാൽ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അജിൻ പ്രതികരിച്ചു. സർക്കാർ ഭൂമിയും പുറമ്പോക്കും കൈയേറി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ചിലരുടെ നീക്കങ്ങൾക്കെതിരെ കൗൺസിലർ എന്ന നിലയിൽ നടപടി സ്വീകരിച്ചതിലുള്ള പ്രതികാരമായാണ് വ്യാജ ആരോപണം ഉന്നയിച്ചതെന്നും അജിൻ ആരോപിച്ചു. പരാതിയിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും.

Tags

Share this story