GulfSaudi Arabia
കോട്ടക്കല്‍ സ്വദേശി ഹൃദയാഘാതത്താല്‍ ജിദ്ദയില്‍ മരിച്ചു

ജിദ്ദ: മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ സ്വദേശിയായ പ്രവാസി ജിദ്ദയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. 25 വര്‍ഷത്തോളമായി സൗദിയില്‍ കഴിയുന്ന പാറമ്മല്‍ സ്വദേശി കൊടക്കാട്ടില്‍ ഹൈദ്രസ് (61) ആണ് മരിച്ചത്.
തന്റെ സ്‌പോണ്‍സറായ അറബിക്കൊപ്പം ത്വായിഫില്‍നിന്ന് ജിദ്ദയില്‍ എത്തിയപ്പോഴാണ് ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ മരണം സംഭവിക്കുകയായിരുന്നു.
ജീദാനി ആശുപത്രിയിലെ മോര്‍ച്ചറി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഭാര്യ: ഫാത്തിമ. മക്കള്‍: ജാവേദ് അഹമ്മദ് (ദുബായ്) ഗസന്‍ഫര്‍ ഹൈദ്രസ്, ഹാദില്‍ ഹൈദ്രസ്.