Kerala
വീട്ടിൽ കന്നാസിൽ സൂക്ഷിച്ച എട്ട് ലിറ്റർ ചാരായവുമായി കോഴിക്കോട് ഗൃഹനാഥൻ അറസ്റ്റിൽ

കോഴിക്കോട് പെരുവണ്ണാമൂഴിയിൽ നാടൻ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ. മുതുകാട് കിളച്ച പറമ്പിൽ ഉണ്ണികൃഷ്ണനെയാണ്(49) പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. കന്നാസിൽ സൂക്ഷിച്ച എട്ട് ലിറ്റർ ചാരായമാണ് കണ്ടെത്തിയത്.
മദ്യക്കുപ്പികളും ഒഴിഞ്ഞ കന്നാസുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. വീട്ടിൽ വെച്ച് ചാരായം നിർമിച്ച് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.