Gulf
ക്യാബിനറ്റ് അഴിച്ചുപണിത് കുവൈത്ത്
കുവൈത്ത് സിറ്റി: ക്യാബിനറ്റ് അഴിച്ചുപണിയുന്നതിനായി കുവൈത്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നലെയാണ് അതിനായുള്ള അമീരി ഡിഗ്രി ഖത്തര്‍ ഭരണാധികാരി പുറത്തിറക്കിയത്. അബ്ദുറഹിമാന്‍ ബദാ്ല്‍ മുത്തയിരിയെ ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍ എന്നിവയ്‌ക്കൊപ്പം യുവജന കാര്യ വകുപ്പ് സഹമന്ത്രിയായി വീണ്ടും നിയമിച്ചികൊണ്ട് ഉത്തരവിട്ടിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ഡോ. നോറ ഖാലിദ് അല്‍ മഷാന്‍, കമ്മ്യൂണിക്കേഷന്‍ സഹമന്ത്രിയായി ഒമര്‍ സഊദ് അബ്ദുല്‍അസീസ് അല്‍ ഒമര്‍, വൈദ്യുതി, ജല പുനരുപയോഗ, ഊര്‍ജ മന്ത്രിയായി മഹ്മൂദ് അബ്ദുല്‍അസീസ് മഹ്മൂദ് ബുഷെഹ്‌രി എന്നിവരെ നിയമിച്ചതിനൊപ്പം സാമൂഹികക്ഷേമത്തിനൊപ്പം കുടുംബകാര്യവും കുട്ടികളുടെ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ , ഡോ. അംതാല്‍ ഹാദി ഹയെഫ് അല്‍ ഹുവൈലയെയും നിയമിച്ചതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.