Gulf
കുവൈത്ത് വിഷമദ്യ ദുരന്തം: 13 പേർ മരിച്ചു, 40 ഇന്ത്യക്കാർ ചികിത്സയിലെന്ന് വിവരം

കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ 40 ഇന്ത്യക്കാർ ചികിത്സയിലുള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളുമുണ്ടെന്നാണ് റിപ്പോർട്ട്. ചിലർ ഗുരുതരാവസ്ഥയിലാണെന്നും മറ്റ് ചിലർ സുഖം പ്രാപിച്ച് വരുന്നതായും എംബസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു
ഞായറാഴ്ച മുതൽ ഇതുവരെയായി 13 പേർ വിഷമദ്യ ദുരന്തത്തിൽ മരിച്ചു. ചികിത്സയിലുള്ളവരിൽ ഏറെയും മലയാളികളാണ്. മരിച്ചവരിൽ മലയാളികളുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 63 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഏഷ്യക്കാരാണ്
31 പേർ വെന്റിലേറ്ററിലാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് നടത്തി. 21 പേർക്കെങ്കിലും അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും വിവരമുണ്ട്.