എക്‌സിറ്റ് പോൾ ഒക്കെ മാറി നിൽക്കട്ടെ; ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിന്റെ കുതിപ്പ്
ജാർഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന് മുന്നേറ്റം. നിലവിൽ 50 സീറ്റുകളിലാണ് ഇന്ത്യ സഖ്യം മുന്നിട്ട് നിൽക്കുന്നത്. എൻഡിഎ 30 സീറ്റുകളിലും മറ്റുള്ളവർ ഒരു സീറ്റിലും ലീഡ് ചെയ്യുകയാണ്. ജാർഖണ്ഡിൽ ഇത്തവണ എൻഡിഎ അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെയെല്ലാം മറികടക്കുന്ന മുന്നേറ്റമാണ് ഇന്ത്യ സഖ്യത്തിന് കാഴ്ച വെക്കാനായത്
നാല് പാർട്ടികളാണ് ഇന്ത്യ സഖ്യത്തിൽ മത്സരിക്കുന്നത്. ഹേമന്ത് സോറന്റെ ജെഎംഎം, കോൺഗ്രസ്, ആർജെഡി, സിപിഐഎംഎൽ എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്. ജെഎംഎം 43 സീറ്റിലും കോൺഗ്രസ് 29 സീറ്റിലും ആർജെഡി അഞ്ച് സീറ്റിലും സിപിഐഎംഎൽ നാല് സീറ്റിലുമാണ് മത്സരിച്ചത്
ജെഎംഎം 43ൽ 29 സീറ്റിലും ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് 13 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. ആർജെഡിയാകട്ടെ അഞ്ച് സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. സിപിഐഎംഎൽ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നു. കേവല ഭൂരിപക്ഷത്തിന് 47 സീറ്റുകളാണ് വേണ്ടത്.