National
ഛത്തിസ്ഗഡിൽ ലോറിയും ട്രക്കും കൂട്ടിയിടിച്ചു; ഒമ്പത് സ്ത്രീകളടക്കം 13 പേർ മരിച്ചു

ഛത്തീസ്ഗഢിലെ റായ്പുർ ബലോദബസാർ ഹൈവേയിൽ സരഗാവിനടുത്ത് ട്രയിൽ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു.
മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒൻപത് പേർ സ്ത്രീകളും നാല് പേർ കുട്ടികളുമാണ് പരുക്കേറ്റവരെ റായ്പുർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാടൗഡ് ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്. ബനാ ബനാറസിയിൽ നിന്ന് മടങ്ങുമ്പോഴാണ് ട്രക്കിൽ ലോറിയിടിച്ചത്. ട്രക്കിന്റെ അമിത ഭാരവും അപകട സമയത്ത് ഡ്രൈവർക്ക് കൃത്യമായ കാഴ്ച കിട്ടാത്തതുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം