Kerala
കയറ്റം കയറിയ ലോറി പിന്നിലേക്ക് ഉരുണ്ടു; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട് പെരിങ്ങളത്ത് വാഹനാപകടത്തിൽ നിന്ന് ഇരുചക്ര വാഹന യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. പെരിങ്ങളം സ്വദേശി അശ്വതിയാണ് രക്ഷപ്പെട്ടത്.
കയറ്റം കയറുന്നതിനിടെ മുന്നിൽ പോകുകയായിരുന്ന ലോറി പിന്നിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന അശ്വതിയുടെ സ്കൂട്ടറിൽ ഇടിച്ചാണ് ലോറി പിന്നോട്ട് ഉരുണ്ടത്
സ്കൂട്ടറിൽ നിന്ന് യുവതി റോഡിലേക്ക് തെറിച്ചുവീണതാണ് വലിയ അപകടത്തിൽ നിന്നും ഒഴിവായത്. യുവതിയുടെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്.