Kerala
നൊബേൽ സമ്മാനം അർഹിക്കുന്ന ഏക മലയാളി എഴുത്തുകാരനായിരുന്നു എംടിയെന്ന് എം മുകുന്ദൻ
നൊബേൽ സമ്മാനം അർഹിക്കുന്ന ഏക മലയാളി സാഹിത്യകാരൻ എംടിയാണെന്ന് സാഹിത്യകാരൻ എം മുകുന്ദൻ. ഓരോ വാക്കും തേച്ചുമിനുക്കിയുള്ള എഴുത്താണ് എംടിയുടേത്. ഒരു വാക്ക് പോലും എംടിയുടെ കഥയിൽ നിന്ന് എടുത്ത് മാറ്റാൻ കഴിയില്ല.
നാലുകെട്ട് മുതൽ തന്നെ എംടി മനസിലുണ്ട്. മറ്റെഴുത്തുകാരേക്കാളും ബന്ധം തനിക്കുണ്ടെന്നും തന്നെ എഴുത്ത് പഠിപ്പിച്ച ആളാണ് എംടിയെന്നും എം മുകുന്ദൻ പറഞ്ഞു. എംടിയുടേത് അത്ഭുതകരമായ എഴുത്താണ്. ഓരോ വാക്കും തേച്ചുമിനുക്കിയ എഴുത്താണ്. നമ്മുടെ കഥകളുടെ പോരായ്മ എഴുത്തുകാർ കാണിക്കുന്ന അശ്രദ്ധയാണ്. എഡിറ്റിംഗ് എന്നതില്ല.
എന്നാൽ എംടി എഴുതുമ്പോൾ തന്നെ എഡിറ്റ് ചെയ്യുകയാണ്. ഒരു വാക്ക് നമുക്ക് എംടിയുടെ കഥയിൽ നിന്ന് എടുത്തു മാറ്റാൻ കഴിയില്ല. ഇത്രയും ആത്മനിയന്ത്രണത്തോടെ, ശ്രദ്ധയോടെ എഴുതുന്ന മറ്റാരും മലയാളത്തിൽ ഇല്ലെന്നും എം മുകുന്ദൻ പറഞ്ഞു