Kerala
നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി; തീരുമാനം പാർട്ടി സെക്രട്ടേറിയറ്റിൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയാകും. പാർട്ടി ചിഹ്നത്തിലാകും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുക. മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് സ്വരാജിനെ സ്ഥാനാർഥിയായി സിപിഎം തീരുമാനിച്ചത്
പാർട്ടി സ്ഥാനാർഥി വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ താത്പര്യമാണ് സ്വരാജിലേക്ക് എത്തിയത്. നേരത്തെ പാർട്ടി സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്വരാജിനെ സ്ഥാനാർഥിയായി തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താ സമ്മേളനം നടത്തി സ്വരാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു