World

ടോംഗയില്‍ വൻഭൂചലനം: രാജ്യത്ത് സുനാമി മുന്നറിയിപ്പ്

വെല്ലിങ്ടണ്‍: പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയില്‍ വൻഭൂചലനം. റിക്ടർ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകി. 0.3 മുതല്‍ ഒരു മീറ്റർവരെ ഉയരമുള്ള സുനാമി തിരമാലകളുണ്ടാവാമെന്നാണ് മുന്നറിയിപ്പ്

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മുതല്‍ 300 കിലോമീറ്റർ ദൂരത്തില്‍ സുനാമി തിരമാലകളടിക്കാമെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ജാഗ്രതാനിർദേശം. 171 ദ്വീപുകള്‍ ചേരുന്ന ടോംഗയുടെ ജനസംഖ്യ ഒരുലക്ഷത്തോളമാണ്. ഇവിടെ ഭൂചലനങ്ങള്‍ സാധാരണമാണ്. ദ്വീപ് രാഷ്ട്രമായ നിയുവിലും ജാഗ്രതാമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!