Kerala
മലയാളി ഡോക്ടറെ ഗോരഖ്പൂരിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മലയാളി ഡോക്ടറെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ്(32) മരിച്ചത്. ഗോരഖ്പൂർ ബിആർഡി മെഡിക്കൽ കോളേജിലെ പിജി മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വിവരം
അഭിഷോ ജോലിക്ക് എത്താത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ താമസ സ്ഥലത്ത് പരിശോധനക്ക് വരികയായിരുന്നു. മുറി പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകർത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്
പോസ്റ്റ്‌മോർട്ടം കഴിഞ്ഞാലെ മരണകാരണം വ്യക്തമാകുകയുള്ളു. ഒരു വർഷം മുമ്പാണ് വിവാഹിതനായത്. മറ്റ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സഹപാഠികൾ പറയുന്നു.