National

പാക്കിസ്ഥാന് വേണ്ടി ചാരപ്രവൃത്തി; ഉത്തർപ്രദേശിൽ ഒരാൾ അറസ്റ്റിൽ

പാക്കിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തിയ ആൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ. മൊറാദാബാദിൽ നിന്നുമാണ് ഷഹ്‌സാദ് എന്നയാളെ യുപി പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാനിൽ ഇടക്കിടെ സന്ദർശനം നടത്തി ഐഎസ്‌ഐക്ക് ഇയാൾ നിർണായക വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ.

അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തലിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. കഴിഞ്ഞ വർഷങ്ങളിൽ നിരവധി തവണ ഷെഹ്‌സാദ് പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. തുണിത്തരങ്ങൾ കടത്തുന്നതിന്റെ മറവിലായിരുന്നു ചാരപ്രവൃത്തി നടത്തിയതെന്ന് പോലീസ് പറയുന്നു.

ഇന്ത്യയിലെ ഐഎസ്‌ഐ ഏജന്റുമാർക്ക് പണവും ഇന്ത്യൻ സിം കാർഡുകളും സംഘടിപ്പിച്ച് നൽകിയത് ഷെഹ്‌സാദാണ്. പാക്കിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്താൻ നിരവധി പേരെ ഇയാൾ നിർബന്ധിച്ചിരുന്നതായും പോലീസ് പറയുന്നു.

Related Articles

Back to top button
error: Content is protected !!