മംഗല്യ താലി: ഭാഗം 54

രചന: കാശിനാഥൻ

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഹരിക്കുട്ടാ… നീ വലിയവനാണ്,,അതുകൊണ്ടാണ് മോൻ ഇങ്ങനെയൊക്കെ പറയുന്നത്.. പക്ഷെ മകന്റെ നന്മയും പുണ്യവും തിരിച്ചറിയാൻ ആ സ്ത്രീയ്ക്ക് മാത്രം കഴിഞ്ഞില്ല..
അയാൾ ഇരിപ്പിടത്തിൽ നിന്നും മെല്ലെ എഴുന്നേറ്റു.

എന്നിട്ട് ഹരിയുടെ കവിളിൽ ഒന്ന് തട്ടി..
പോട്ടെ മോനെ… ഇങ്ങനെയൊക്കെ വന്നു പറഞ്ഞതിൽ മോന് ദേഷ്യം ഉണ്ടോ.. എല്ലാം കൂടി കേട്ടപ്പോൾ എനിക്ക് പിടിച്ചു നില്ക്കാനായില്ല. എന്റെ സങ്കടംകൊണ്ട് പറഞ്ഞു പോയതാ…സോറി.

അയാൾ കണ്ണുകൾതുടച്ചുകൊണ്ട് ഹരിയോട് വീണ്ടും പറയുകയാണ്

ഹേയ്.. അങ്ങനെയൊന്നും കരുതണ്ടന്നെ.. ഒക്കെ ആ സെൻസിലെടുത്താൽ പോരെ പോളേട്ടാ…ഒരു പുഞ്ചിരിയോടെ
ഹരി പറഞ്ഞു..

പിന്നെ, എന്റെ ഫാമിലിയിലേ മറ്റാരെയുംക്കാൾ കൂടുതലായിട്ട് പോളേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ട്.. അതെനിയ്ക്ക് നൂറു ശതമാനം വ്യക്തമായ കാര്യമാണ്.
കാണാനും അറിയാനും തുടങ്ങിയ നാൾ മുതൽക്കെ ഇന്നോളം ഈ നിമിഷം വരെയും എന്റെ മൂത്ത സഹോദരന്റെ, സ്ഥാനത്തു ഞാൻ ബഹുമാനിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് പോളേട്ടൻ… അത് അങ്ങനെ തന്നെയാണ് എന്നും.. ഒരിക്കലും യാതൊരു മാറ്റവും വരില്ലെന്നും എനിക്കറിയാ.
പോളേട്ടൻ കൂടെ ഉണ്ടായാൽ മാത്രം മതി..വേറൊന്നും ഈ ഹരിയ്ക്ക് വേണ്ട.. ഏത് പ്രതിസന്ധിയുമതിജീവിച്ചു നമ്മൾ മുന്നോട്ട് പോകും.

അയാളുടെ കൈകളിൽ കൂട്ടിപിടിച്ചുക്കൊണ്ട് ഹരിയത് പറയുമ്പോൾ തന്റെ വാക്കുകൾ ഇടറാതിരിയ്ക്കാൻ അവൻ മനഃപൂർവം ശ്രെദ്ധിച്ചിരുന്നു.

ഹരിയോട് യാത്ര പറഞ്ഞു പോള് ഇറങ്ങിപോകുമ്പോൾ, ഭദ്രയെ എങ്ങനെ അഭിമുഖീകരിയ്ക്കും എന്നതായിരുന്നു അവന്റെ ആകുലത.

അയാൾ പോകുന്നത് നോക്കി പിന്നെയും കുറച്ചു സമയം ഹരി ഉമ്മറത്ത് നിന്നു..

എന്നിട്ട് സാവധാനം അവൻ തിരിഞ്ഞു അകത്തേയ്ക്ക് കയറി വന്നപ്പോൾ, കണ്ടു നിറഞ്ഞ മിഴികളാൽ തന്നെ ദയനീയനായി
നോക്കി നിൽക്കുന്ന ഭദ്രലക്ഷ്മിയെ..

പോളേട്ടൻ ചുമ്മാ വെറുതെ…. ആള് ഇത്തിരി അടിച്ചിട്ടുണ്ട്. അതാണ് കേട്ടോ. വേറൊന്നും ഓർക്കേണ്ട.
അവളുടെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു മുന്നോട്ട് നടന്നതും പെട്ടന്ന് ആയിരുന്നു ഹരിയുടെ ഇടം കൈയിൽ അവൾ പിടുത്തമിട്ടത്.

അത്രമേൽ നൊമ്പരപ്പെട്ടത് എന്തോ ഹരിയേട്ടന് സംഭവിച്ചു,അല്ലെങ്കിൽ ഇങ്ങനെ പൊട്ടികരയില്ല,അതെനിയ്ക്ക് ഉറപ്പായിരുന്നു. എന്നാൽ അതെന്താണന്നു എങ്ങനെ ഏട്ടനോട് ചോദിക്കും എന്ന് പോലും എനിയ്ക്ക് നിശ്ചയമില്ലായിരുന്നു, പക്ഷെ….. ഇതിപ്പോ… ഇങ്ങനെ.. ഇങ്ങനെയൊക്കെ ഏട്ടനോട് പറയാൻ അമ്മയ്ക്ക് എങ്ങനെ മനസ് വന്നു.
ഒന്നുല്ലെങ്കിലും സ്വന്തം മകനല്ലേ,,,
ആ ഒരു പരിഗണനയെങ്കിലും ഒന്ന് കാട്ടിക്കൂടെ..
അത് പറയുകയും ഭദ്രയുടെ മിഴികൾ നിറഞ്ഞൊഴുകി.

അതൊന്നും സാരമില്ലെന്നേ, അമ്മയുടെ സ്വഭാവം പണ്ടേ ഇങ്ങനെയൊക്കെയാണ്. പിന്നെ പോളേട്ടനെ അറിയിക്കേണ്ടയിരുന്നു,എന്തിനാ വെറുതെ നമ്മുടെ കുടുംബ കാര്യങ്ങളിലൊക്കെ മറ്റൊരാളെ ഉൾപ്പെടുത്തുന്നത്. ആ ഒരു പരിഭവം എനിക്കുണ്ട്. ഓഫീസിൽ നിന്നും, അമ്മ ഇറക്കി വിട്ടോട്ടെ, എന്നിട്ട് അമ്മയും ഏട്ടനും കൂടി കാര്യങ്ങളൊക്കെ നടത്തിക്കോട്ടെ, എനിക്കതിൽ സങ്കടം ഒന്നുമില്ല, പിന്നെ പെട്ടെന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ പിടിച്ചുനിൽക്കാനായില്ല അതാണ് തന്റെ മുന്നിൽ കരഞ്ഞുപോയത്.. ആഹ്,, എന്തെങ്കിലും ഒക്കെ പണി അമ്മ തരുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഇത്രത്തോളം പ്ലാൻഡ് ആയിട്ടുള്ള ഒരു നീക്കമാണെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല കേട്ടോ സത്യമായിട്ടും….

ഹരിയേട്ടാ എനിക്കെന്റെ ജീവിതത്തിൽ ആരോടും ഒരു പകയും വിദ്വേഷവും ഒന്നുമില്ലാത്ത ആളാണ്. കാരണം ഓർമ്മവച്ച നാൾ മുതൽ ദേവി അമ്മയും മീര ടീച്ചറും ഒക്കെയാണ് എന്റെ രക്ഷിതാക്കൾ, എന്റെ സഹോദരങ്ങളന്നു പറയുന്നത് ആ അനാഥമന്ദിരത്തിലെ അന്തേവാസി കുട്ടികളാണ്. ഒക്കെ വെറും പാവങ്ങളാണ്. ആരോരുമില്ലാത്ത ഞങ്ങൾ പരസ്പരം, സ്നേഹിച്ചും, കളിച്ചും ചിരിച്ചും ഒക്കെ അങ്ങ് കഴിഞ്ഞുകൂടി. അവരോടൊക്കെ, ഒന്നു പിണങ്ങേണ്ട കാര്യം പോലും എനിക്ക് ഉണ്ടായിട്ടില്ല. അങ്ങനെയൊന്നും ഞങ്ങളെ മീര ടീച്ചർ പഠിപ്പിച്ചിട്ടുമില്ല. സഹജീവികളോട് സഹാനുഭൂതിയും കരുണയും വേണമെന്നായിരുന്നു എല്ലാ ദിവസവും ടീച്ചർ പറയുന്നത്. അങ്ങനെ തന്നെയാണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നതും എന്നാൽ ഇന്ന്, ഈ നിമിഷം ഞാൻ എന്റെ തീരുമാനം മാറ്റുകയാണ്, ഹരിയേട്ടനെ താഴ്ത്തി പറയുന്ന, ഈ മനസ്സ് വിഷമിപ്പിക്കുന്ന ആ സ്ത്രീയോട് എനിക്കും പകയാണ്, തീർത്താൽ തീരാത്ത പകയാണ് എനിക്ക് അവരോടുള്ളത്, തോറ്റു പിന്മാറരുത് ഹരിയേട്ടാ, ജീവിച്ചു കാണിക്കും നമ്മൾ,, ആ സ്ത്രീയുടെ മുൻപിൽ തന്നെ ജീവിക്കും, അവരുടെ വാക്കുകൾ കേട്ട് തളർന്നു പോകാൻ ഇനിയൊരിക്കലും ഇടയുണ്ടാവരുത്.

കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ വരെയും ഹരിയേട്ടനെ വിട്ടു പോകണമെന്ന് ഓർത്തവളാണ് ഞാൻ , കാരണം ഭദ്ര നിമിത്തം ആർക്കും ഒരു വേദനയുണ്ടാവരുതെന്ന് മാത്രം, ഞാൻ ചിന്തിച്ചിട്ടുള്ളൂ,ഹരിയേട്ടന്റെ കുടുംബവുമായി ഒരു താളപ്പിഴ ഉണ്ടാകാതെ ഏട്ടൻ മുന്നോട്ടു പോകണമെങ്കിൽ, ഞാൻ മാറിപോകണം, അങ്ങനെഎങ്കിൽ മാത്രം എല്ലാം ശരിയാകു എന്ന് കരുതി..

ഇത്രനാളും വളർത്തി വലുതാക്കിയ അമ്മയും, പിന്നെ എന്തിനുമേതിനും കൂടെ നിൽക്കുന്ന, ഒരു സഹോദരനും ഉള്ളപ്പോൾ ഞാനൊരു അധികപ്പറ്റായിപ്പോയെന്ന് കരുതിയിരുന്നു, അതുകൊണ്ടാണ് എല്ലാം ഇട്ടെറിഞ്ഞു പോകാൻ ഞാൻ തീരുമാനിച്ചത്

എങ്കിൽ ആ തീരുമാനം ഞാൻ മാറ്റി ഹരിയേട്ടാ., എന്റെ മരണം വരെയും ഞാൻ ഹരിയേട്ടന്റെ കൂടെയുണ്ടാവും ഒപ്പമുണ്ട്…

ഈശ്വരന്റെ മുൻപിൽ അല്ലാതെ ആരുടെയും മുൻപിൽ ഹരിയേട്ടന്റെ മുഖം കുനിയരുത്. അനുഭവിച്ചു തീർത്ത വിഷമങ്ങൾക്കൊക്കെ പത്തിരട്ടി നന്മ ഈശ്വരൻ തരും..

പോളേട്ടൻ പറഞ്ഞതുപോലെ ഒരു വലിയ മനസ്സിന്റെ ഉടമയാണ് ഹരിയേട്ടൻ. അതെനിക്ക് വ്യക്തമായി അറിയാം. ഒരിക്കലും ഒരിടത്തും ഹരിയേട്ടൻ പരാജയപ്പെട്ടു പോകില്ല, എനിക്ക് 100 വിശ്വാസമാണത്
ഇനി അഥവാ എന്തെങ്കിലും പറഞ്ഞ് അവർ ഹരിയേട്ടനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഈ ഭദ്രലക്ഷ്മി ആരാണെന്ന് കൂടി അവർക്ക് ഞാൻ അറിയിച്ചു കൊടുക്കും.,, എന്റെ ഭർത്താവിന്റെ സങ്കടവും വേദനയും കണ്ടുകൊണ്ട്, നീറി നീറി ജീവിക്കുവാൻ ഒന്നും ഇനി എന്നെ കിട്ടില്ല…

തന്റെ മുഖത്തേക്ക് നോക്കി ഉറച്ച ശബ്ദത്തിൽ പറയുന്ന ഭദ്രയെ ഹരി സൂക്ഷിച്ചു നോക്കി.

കരഞ്ഞു പിഴിഞ്ഞ് നിലവിളിച്ചിരുന്ന ഒരു പെൺകുട്ടി എത്ര പെട്ടെന്നാണ് ബോൾഡയിട്ട് മാറുന്നത്…

ഒരു മന്ദഹാസത്തോടെ അവൻ അവളെ തന്നിലേയ്ക്ക് ചേർത്തണച്ചു.
ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു ഹരിയ്ക്ക്..

തന്റെ പാതി തന്നോടൊപ്പം ഉണ്ടാകും, ആ ഒരു ഉറപ്പ് അവൾ തനിക്ക് നൽകിയിരിയ്ക്കുന്നു.

ഓർക്കുംതോറും ഹരിയുടെ ഉള്ളം സന്തോഷത്താൽ നിറഞ്ഞു.

അത് വരെയും താൻ അനുഭവിച്ച ആത്മസംഘർഷങ്ങൾ, ഭദ്രയുടെ വാക്കുകളിലൂടെ അലിഞ്ഞില്ലാതാവുന്നതായി ഹരിക്ക് തോന്നി.,….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Exit mobile version