Sports

ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് കൂട്ട തകർച്ച; 10 റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീണു

ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മഴയെ തുടർന്ന് മത്സരത്തിന്റെ ആദ്യ ദിനം നഷ്ടപ്പെട്ടിരുന്നു. രണ്ടാം ദിവസമാണ് ടോസ് പോലും സാധ്യമായത്. അതേസമയം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കനത്ത തകർച്ചയെ നേരിടുകയാണ്. 10 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്

സ്‌കോർ 9ൽ നിൽക്കെ രണ്ട് റൺസെടുത്ത രോഹിത് ശർമയെ സൗത്തി പുറത്താക്കി. തൊട്ടുപിന്നാലെ വിരാട് കോഹ്ലി പൂജ്യത്തിന് വീണു. പിന്നാലെ എത്തിയ സർഫറാസ് ഖാനും പൂജ്യത്തിന് വീണതോടെ ഇന്ത്യ 10ന് 3 വിക്കറ്റ് എന്ന ദയനീയമായ സ്ഥിതിയിലേക്ക് എത്തി

നിലവിൽ എട്ട് റൺസെടുത്ത യശസ്വി ജയ്‌സ്വാളും രണ്ട് റൺസെടുത്ത റിഷഭ് പന്തുമാണ് ക്രീസിൽ. 12ന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.

Related Articles

Back to top button