Kerala

മാടായി കോളേജ് വിവാദം: നിയമനം നടന്നത് മാനദണ്ഡങ്ങൾ പാലിച്ച്, ആരോപണങ്ങൾ തള്ളി എംകെ രാഘവൻ

മാടായി കോഓപറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് നിയമന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി എംകെ രാഘവൻ എംപി. തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളതെന്ന് എം കെ രാഘവൻ പറഞ്ഞു. പി എസ് സി നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം നടന്നത്

കോളേജിൽ നാല് അനധ്യാപക തസ്തികകൾ നിയമനം നടക്കാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇന്റർവ്യൂ നടത്തിയത് താനല്ല. ജോയന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണ്. മൊത്തം 81 അപേക്ഷകളാണ് ലഭിച്ചത്. ഓഫീസ് അസി. തസ്തികയിൽ രണ്ട് ഒഴിവാണുണ്ടായിരുന്നത്.

ഇതിൽ 59 പേർ അപേക്ഷിച്ചു. 40 പേർ ഹാജരായി. ഓഫീസ് അറ്റൻഡന്റ് പോസ്റ്റിൽ ഒരു ഒഴിവാണുള്ളത്. ഇത് ഭിന്നശേഷി സംവരണമാണ്. എട്ട് പേർ അപേക്ഷിച്ചു. ഹാജരായത് ഏഴ് പേരാണ്. ഭിന്നശേഷിക്കാരിൽ ആദ്യ പരിഗണന നൽകേണ്ടിയിരുന്നത് അന്ധരായവർക്കാണ്. ്ങ്ങനെ ഒരാൾ ഉണ്ടായിരുന്നില്ല.

മാനദണ്ഡം അനുസരിച്ച് രണ്ടാമത്തെ പരിഗണന കേൾവിക്കുറവ് ഉള്ളവർക്ക് നൽകണം. ഈ മാനദണ്ഡമാണ് പരിഗണിച്ചത്. രാഷ്ട്രീയം നോക്കി നിയമനം നടത്താൻ കഴിയില്ല. ഇദ്ദേഹത്തിന് ജോലി നൽകിയില്ലെങ്കിൽ കോടതിയിൽ പോയാൽ തിരിച്ചടിയുണ്ടാകുമെന്നും എംകെ രാഘവൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!