Kerala

വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; അമ്മയും മകളും മരിച്ചു

തിരുവനന്തപുരം വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പേരേറ്റില്‍ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു.

വര്‍ക്കലയില്‍ നിന്നും കവലയൂര്‍ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അപകടമുണ്ടാക്കിയത്. വാഹനങ്ങളില്‍ ഇടിക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയും ആയിരുന്നു. വാഹന ഡ്രൈവര്‍ അപകടം നടന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!