National

കർണാടകയിലെ 48 എംഎൽഎമാർ ഹണിട്രാപ്പിലെന്ന് മന്ത്രി രാജണ്ണ; ഉന്നതതല അന്വേഷണം

കർണാടകയിൽ ഹണിട്രാപ് വിവാദം കത്തുന്നു. 48 എംഎൽഎമാർ ഹണി ട്രാപ്പിൽ പെട്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കെഎൻ രാജണ്ണ പറഞ്ഞു. ഇതിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎൽഎമാരുണ്ട്. ദേശീയ പാർട്ടികളിലെ എംഎൽഎമാരും ഹണിട്രാപ്പിന് ഇരകളാണ്.

തനിക്ക് നേരെയും ഹണിട്രാപ്പിന് ശ്രമം നടന്നെന്ന് രാജണ്ണ പറഞ്ഞു. കർണാടക ഹണിട്രാപ് സിഡികളുടെയും പെൻഡ്രൈവുകളുടെയും ഫാക്ടറി ആയെന്നും മന്ത്രി പറഞ്ഞു. ഇതിന്റെയൊക്കെ നിർമാതാക്കളെയും സംവിധായകരെയും കണ്ടെത്താൻ പ്രത്യേക അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു

ഒരു മന്ത്രിയെ കുടുക്കാൻ രണ്ട് തവണ ഹണിട്രാപ്പ് ശ്രമം നടന്നെന്ന് മന്ത്രി സതീഷ് ജാർക്കിഹോളി വെളിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ ഉന്നതതല അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വരയും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഹണിട്രാപ്പിന് പിന്നിലെന്ന് ബിജെപി എംഎൽഎ ബസനഗൗഡ യത്‌നാൽ ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!