ഇന്ത്യന്‍ ക്രിക്കറ്റിലെ ഉത്തരേന്ത്യന്‍ മേല്‍ക്കൊയ്മക്ക് അന്ത്യം കുറിച്ച് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ മുംബൈക്ക് പിന്നാലെ മധ്യപ്രദേശ് ഫൈനലില്‍. ഡല്‍ഹിക്കെതിരെ ആധികാരിക വിജയം നേടിയാണ് മധ്യപ്രദേശ് ഫൈനലിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 15.4 ഓവറില്‍ ലക്ഷ്യം കണ്ടു. അവസാനം സിക്‌സ് പറത്തി ആധികാരികമായാണ് ടീം കളി ജയിച്ചത്.
ആദ്യ പന്തില്‍ തന്നെ മധ്യപ്രദേശിന്റെ ഓപ്പണറെ ക്യാച്ചിലൂടെ പുറത്താക്കിയ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇശാന്ത് ശര്‍മ ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹാര്‍ഷ് ഗവി 30(18), ഹര്‍പ്രീത് സിംഗ് ഭാട്ടിയ 46(38), രാജാത് പാടിദാര്‍ 66(29) എന്നിവര്‍ കളി ജയിപ്പിച്ചു. ഡല്‍ഹിയുടെ ശക്തരായ ബാറ്റിംഗ് നിരയെ മാധ്യപ്രദേശിന്റെ ബോളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.