ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് എംവിഡി; ഡിഫൻഡർ എന്ന് പോലീസ്, ഡ്രൈവർമാർ കസ്റ്റഡിയിൽ

കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയത് ബെൻസ് കാറെന്ന് മോട്ടോർ വാഹന വകുപ്പ്. എന്നാൽ പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നത് മരിച്ച ആൽവിനെ ഇടിച്ചത് ഡിഫൻഡർ കാർ ആണെന്നാണ്. രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാരെ ചോദ്യം ചെയ്‌തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാനായില്ലെന്നാണ് പോലീസ് പറയുന്നത്
ഇന്നലെയാണ് കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവൻ മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ആൽവിൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷൻ വീഡിയോ ചിത്രീകരിക്കുകയായിരുന്നു
ഇതിനിടെ നിയന്ത്രണം വിട്ട ഒരു വാഹനം ആൽവിനെ ഇടിച്ചിട്ടു. ഉടൻ തന്നെ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. രണ്ട് ആഡംബര കാറുകൾ ചേസ് ചെയ്ത് വരുന്ന വീഡിയോ ആണ് ആൽവിൻ പകർത്തിയിരുന്നത്.