Wednesday, 11 November 2026 About Us · Contact Us

ശ്രീലങ്കയോട് ചേര്‍ന്നുനില്‍ക്കാന്‍ മോദി; പ്രതിരോധ മേഖലയില്‍ സഹകരിക്കും

ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശ്രീലങ്കയോട് സഹകരിക്കാന്‍ തീരുമാനിച്ച് ഇന്ത്യ. പ്രതിരോധ സഹകരണ കരാറില്‍ ഇരുവരാജ്യങ്ങളും ഒപ്പിടാന്‍ തീരുമാനിച്ചു. ഹൈഡ്രോഗ്രാഫിയില്‍ ഇരു രാജ്യങ്ങളും സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിരോധ കരാറില്‍ ഉടന്‍ തന്നെ ഒപ്പിടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായുള്ള സംയുക്ത പ്രസ്താവനയില്‍ ആണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള സുപ്രധാന വേദിയാണ് കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് എന്ന് ഇരു രാജ്യങ്ങളും വിശ്വസിക്കുന്നു എന്ന് പ്രസ്താവനയില്‍ പറഞ്ഞു. ‘ഞങ്ങളുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധ സഹകരണ കരാര്‍ ഉടന്‍ ഒപ്പിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഹൈഡ്രോഗ്രാഫിയിലെ സഹകരണത്തിനും ധാരണയായിട്ടുണ്ട്. കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവിന് കീഴില്‍, സമുദ്ര സുരക്ഷ, തീവ്രവാദ വിരുദ്ധ, സൈബര്‍ സുരക്ഷ, കള്ളക്കടത്തിനും സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരായ പോരാട്ടം, മാനുഷിക സഹായം തുടങ്ങിയ വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കും. ഒപ്പം ദുരന്ത നിവാരണവും ഇതിന്റെ ഭാഗമാക്കും. ഇന്ത്യയിലേയും ശ്രീലങ്കയിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം നമ്മുടെ നാഗരികതകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും മോദി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക്; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക്; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

08 Aug 2026
യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

09 Jul 2026
​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

04 Jul 2026
പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധവുമായി സിഖ് സമൂഹം: അപലപിച്ച് ഇന്ത്യ

പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധവുമായി സിഖ് സമൂഹം: അപലപിച്ച് ഇന്ത്യ

02 Jul 2026

വര്‍ഗീയ വിഷം ചീറ്റിയ പി സി ജോര്‍ജിന് മുട്ടൻ പണി വരുന്നു

10 Jan 2025

ഇനി ആ പേര് കൂടെ മാറ്റണം; ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കണം

06 Jan 2025