പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി; 2 പേർ പഞ്ചാബിൽ പിടിയിൽ
ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ 2 പേർ അറസ്റ്റിൽ. പാലക് ഷെർ, മസിഗ്, സൂരജ് മസിഗ് എന്നിവരെ പഞ്ചാബ് പൊലീസാണ് അറസ്റ്റു ചെയ്തത്. തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ഇരുവരും സൈനിക കന്റോൺമെന്റുകളുടെയും വ്യോമതാവളങ്ങളുടെയും ഫോട്ടോകൾ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് അയച്ചതായും കണ്ടെത്തലുണ്ട്. ജയിലിൽ കഴിയുന്ന ഹർപ്രീത് സിംഗിനെ ചോദ്യം ചെയ്തതോടെയാണ് ചാരവൃത്തി സംബന്ധിച്ച് വിവരം ലഭിച്ചത്. ഇരുവരും ഏറെ വർഷങ്ങളായി ചാരവൃത്തി നടത്തി വരുന്നതായാണ് വിവരം. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പഞ്ചാബ് ഡിജിപി വ്യക്തമാക്കി. പ്രതികളെ എൻഐഎയ്ക്ക് കൈമാറുമെന്ന സൂചനയുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
