Monday, 16 November 2026 About Us · Contact Us

മയക്കുമരുന്ന് കേസുകളുടെ വിചാരണയ്ക്ക് 449 പ്രത്യേക കോടതികൾ; തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രീം കോടതി

Court - ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി
ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

മയക്കുമരുന്ന് നിരോധന നിയമമായ എൻഡിപിഎസ് ആക്റ്റ് പ്രകാരമുള്ള കേസുകളുടെ വിചാരണയ്ക്കായി രാജ്യത്ത് 449 പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിലെ നടപടികളുടെ പുരോഗതിയെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകി.

ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച നിർദേശം നൽകിയത്. പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നേരത്തെ നൽകിയ ഉത്തരവുകളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.

മൂന്നംഗ ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണിതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇല്ലാത്തതിനാൽ വാദം കേൾക്കാനാകുന്നില്ലെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസ് ഏതാനും ആഴ്ചകൾക്കുശേഷം, ഡിസംബറിലെ ശീതകാല അവധിക്ക് മുൻപ് പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതിലും എൻഡിപിഎസ് കേസുകൾ കെട്ടിക്കിടക്കുന്നതിലും നേരത്തെ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ ഏഴിന്, ആറാഴ്ചയ്ക്കുള്ളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദേശം നൽകിയിരുന്നു.

കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം രാജ്യത്ത് 449 പ്രത്യേക എൻഡിപിഎസ് കോടതികൾ ആവശ്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 176 കോടതികൾ ഇതിനകം പ്രവർത്തനം ആരംഭിച്ചതായും കേന്ദ്രം അറിയിച്ചിരുന്നു.

കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും എൻഡിപിഎസ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശങ്കാജനകമായ വർധനയും കണക്കിലെടുത്ത് ശേഷിക്കുന്ന കോടതികൾകൂടി എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്ന് ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരെയും ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മദ്യനയം; ബെവ്കോ ഔട്ട്‌ലെറ്റുകളുടെ മുഖച്ഛായ മാറ്റാൻ തീരുമാനം: വീര്യം കുറഞ്ഞ മദ്യം ഉടനില്ല

മദ്യനയം; ബെവ്കോ ഔട്ട്‌ലെറ്റുകളുടെ മുഖച്ഛായ മാറ്റാൻ തീരുമാനം: വീര്യം കുറഞ്ഞ മദ്യം ഉടനില്ല

3 മണിക്കൂർ മുൻപ്
ഡിസംബർ ആദ്യവാരത്തിൽ പാർലമെന്റ് സമ്മേളനത്തിന് സാധ്യത; വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രധാന അജണ്ട

ഡിസംബർ ആദ്യവാരത്തിൽ പാർലമെന്റ് സമ്മേളനത്തിന് സാധ്യത; വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രധാന അജണ്ട

16 മണിക്കൂർ മുൻപ്
എൽപിഎസ്ടി ഉദ്യോഗാർത്ഥികളുമായി സർക്കാർ ഉടൻ ചർച്ച നടത്തി പരിഹാരം കാണണം: എം.വി. ഗോവിന്ദൻ

എൽപിഎസ്ടി ഉദ്യോഗാർത്ഥികളുമായി സർക്കാർ ഉടൻ ചർച്ച നടത്തി പരിഹാരം കാണണം: എം.വി. ഗോവിന്ദൻ

15 Nov 2026
ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: ചെയർമാൻ ആർ. പ്രേംകുമാറിന്റെ ഭാര്യയെയും മകനെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തു

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: ചെയർമാൻ ആർ. പ്രേംകുമാറിന്റെ ഭാര്യയെയും മകനെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തു

15 Nov 2026
കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

15 Nov 2026
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനം; തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ ഡൽഹിയിൽ

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനം; തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ ഡൽഹിയിൽ

15 Nov 2026