Sunday, 15 November 2026 About Us · Contact Us

പുതിയ ലാമക്കായുള്ള കാത്തിരിപ്പിൽ വിശ്വാസികൾ; പ്രഖ്യാപനം 6ന്, ധരംശാലയിൽ ഇന്ന് സന്ന്യാസ സമ്മേളനം

Dalai Lamas Successor Will Be As Per His Wishes India - ദലൈലാമയുടെ പിൻഗാമി അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരിക്കും; ചൈനയുടെ ആവശ്യം തള്ളി ഇന്ത്യ
ദലൈലാമയുടെ പിൻഗാമി അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരിക്കും; ചൈനയുടെ ആവശ്യം തള്ളി ഇന്ത്യ

15ാം ദലൈലാമയെ കാത്ത് ലോകമെമ്പാടുമുള്ള ടിബറ്റിൻ ബുദ്ധമത വിശ്വാസികൾ. ധരംശാലയിലെ മക്ലിയോഡ്ഗഞ്ചിൽ ആയിരങ്ങളാണ് പുതിയ അധ്യാത്മിക നേതാവിനെ കാത്ത് ഒത്തുചേർന്നിരിക്കുന്നത്. തന്റെ 90ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് നിലവിലെ ദലൈലാമ അറിയിച്ചിരിക്കുന്നത്. ജൂലൈ 6നാണ് അദ്ദേഹത്തിന്റെ ജന്മദിനം നൂറിലധികം സന്ന്യാസിമാർ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ദലൈലാമയുടെ വീഡിയോ സന്ദേശം സമ്മേളനത്തിൽ പ്രദർശിപ്പിക്കും. 1959ൽ ടിബറ്റിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെ ധരംശാലയിൽ അഭയം തേടിയ ദലൈലാമയുടെ പിൻഗാമി ആരാകുമെന്ന് ചൈനയും ഉറ്റുനോക്കുന്നുണ്ട് പുതിയ ലാമയെ തങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ അത് അംഗീകരിക്കില്ലെന്ന് ദലൈലാമ വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്രമായ ദേശത്ത് നിന്നാകും പുതിയ ലാമ എന്നാണ് കഴിഞ്ഞ ദിവസം അനുയായികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത് 1935ൽ ടിബറ്റിലെ ലാമോ ധൊൻദപ് ഗ്രാമത്തിൽ ജനിച്ച ദലൈലാമയുടെ യഥാർഥ പേര് ടെൻസിൻ ഗ്യാറ്റ്‌സോ എന്നാണ്. ടിബറ്റൻ ബുദ്ധിസത്തിന്റെ പരമോന്നത നേതാവും ടിബറ്റിന്റെ അധികാരിയുമാണ് ദലൈലാമ. 2011ൽ തെരഞ്ഞെടുക്കപ്പെട്ട പ്രവാസ സർക്കാരിന് ടിബറ്റിന്റെ അധികാര ചുമതല ദലൈലാമ കൈമാറിയിരുന്നു. 1989ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

14 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

14 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

15 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

16 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

17 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

21 മണിക്കൂർ മുൻപ്