ബിഹാറിൽ ബിജെപി നേതാവും വ്യവസായിയുമായ ഗോപാൽ ഖെംക വെടിയേറ്റ് മരിച്ചു
ബിഹാറിൽ ബിജെപി നേതാവും പ്രമുഖ വ്യവസായിയുമായ ഗോപാൽ ഖെംക വെടിയേറ്റ് മരിച്ചു. പട്നയിലെ വീടിന് മുന്നിൽ വെച്ചാണ് സംഭവം. ആറ് വർഷം മുമ്പ് ഗോപാൽ ഖെംകയുടെ മകനും വെടിയേറ്റ് മരിച്ചിരുന്നു. ഗോപാൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗാന്ധി മൈതാൻ പോലീസ് സ്റ്റേഷൻ പരിസരത്തെ പനാഷെ ഹോട്ടലിന് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഡിജിപി വിനയ് കുമാർ പറഞ്ഞു 2018ലാണ് ഖെംകയുടെ മകൻ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ ഗേറ്റിൽ വെച്ചായിരുന്നു അന്ന് സംഭവം. ഖെംകയുടെ കൊലപാതകത്തിൽ ബിജെപി നടുക്കം രേഖപ്പെടുത്തി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
