പഞ്ചാബിൽ നിന്ന് കൊറിയർ വഴി ലഹരിക്കടത്ത്; രണ്ട് കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
Oct 9, 2026, 16:32 IST
മംഗളൂരു: പഞ്ചാബിൽ നിന്ന് കൊറിയർ വഴി എത്തിച്ച രണ്ട് കിലോ എംഡിഎംഎയുമായി മൂന്നുപേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
കാസർകോട് കുമ്പള ബന്തിയോട് സ്വദേശി അഫീൽ, മംഗളൂരു സ്വദേശികളായ സിയാവുള്ള, അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബിൽ നിന്ന് കൊറിയർ മാർഗം മംഗളൂരുവിലേക്ക് എംഡിഎംഎ എത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
