Wednesday, 25 November 2026 About Us · Contact Us

തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളും ഡീസലും ലഭിക്കില്ല; ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ പദ്ധതിയുമായി കേന്ദ്രം

Petrol, New Delhi - തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളും ഡീസലും ലഭിക്കില്ല; 'നോ ഇൻഷുറൻസ്, നോ ഫ്യൂവൽ' പദ്ധതിയുമായി കേന്ദ്രം
തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളും ഡീസലും ലഭിക്കില്ല; 'നോ ഇൻഷുറൻസ്, നോ ഫ്യൂവൽ' പദ്ധതിയുമായി കേന്ദ്രം

വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കുന്നതിനായി പുതിയ നടപടികളുമായി കേന്ദ്ര സർക്കാർ. സാധുവായ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ എന്നിവ നൽകുന്നത് തടയുന്ന ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ പദ്ധതിക്ക് തുടക്കമിടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് ഈ നീക്കം. രാജ്യത്ത് വലിയൊരു വിഭാഗം വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാതെയാണ് നിരത്തിലിറങ്ങുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഏകദേശം 56 ശതമാനം വാഹനങ്ങൾക്ക് സാധുവായ ഇൻഷുറൻസ് ഇല്ലെന്ന കണക്കും കോടതി ഗൗരവത്തോടെ നിരീക്ഷിച്ചു.

പദ്ധതിയുടെ ഭാഗമായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ ഉപയോഗിക്കാനാണ് ആലോചന. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഇൻഷുറൻസ് വിവരങ്ങൾ ബന്ധപ്പെട്ട ഡാറ്റാബേസുകളിൽ പരിശോധിക്കും. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്ന രീതിയിലുള്ള സംവിധാനമാണ് പരിഗണിക്കുന്നത്.

ആദ്യഘട്ടത്തിൽ ഡൽഹി ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഹരിയാനയിലും ഉത്തർപ്രദേശിലും അഞ്ച് വീതം പെട്രോൾ പമ്പുകളിൽ പൈലറ്റ് പദ്ധതി നടപ്പാക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

നിലവിൽ മോട്ടോർ വാഹന നിയമപ്രകാരം തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. അപകടത്തിൽ മറ്റുള്ളവർക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും പരിക്കുകൾക്കും നഷ്ടപരിഹാരം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

അതേസമയം, പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള അന്തിമ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. സാങ്കേതിക സംവിധാനങ്ങളും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനവും പൂർത്തിയാക്കിയ ശേഷമായിരിക്കും തുടർനടപടികൾ.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചിന്നക്കനാലിൽ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പരാജയം; കനത്ത മൂടൽമഞ്ഞും മഴയും തിരിച്ചടിയായി, ദൗത്യം നാളത്തേക്ക് മാറ്റി

ചിന്നക്കനാലിൽ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പരാജയം; കനത്ത മൂടൽമഞ്ഞും മഴയും തിരിച്ചടിയായി, ദൗത്യം നാളത്തേക്ക് മാറ്റി

2 മണിക്കൂർ മുൻപ്
10 മണിക്കൂർ നീണ്ട ദൗത്യം വിജയം; ചക്കക്കൊമ്പനെ മയക്കുവെടിവച്ചു

10 മണിക്കൂർ നീണ്ട ദൗത്യം വിജയം; ചക്കക്കൊമ്പനെ മയക്കുവെടിവച്ചു

3 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം; അനധികൃത സ്വത്ത് ആരോപണത്തിൽ സിബിഐ, ഇഡി പരിശോധനയ്ക്ക് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം; അനധികൃത സ്വത്ത് ആരോപണത്തിൽ സിബിഐ, ഇഡി പരിശോധനയ്ക്ക് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

3 മണിക്കൂർ മുൻപ്
തീ കണ്ടാൽ ഓടിയെത്തും, ബോട്ടിന്റെ ഗേറ്റ് തനിയെ അടയും; എഐ ടീച്ചറായും ക്ലാസെടുക്കും; കുട്ടിശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങൾ ശ്രദ്ധേയമാകുന്നു

തീ കണ്ടാൽ ഓടിയെത്തും, ബോട്ടിന്റെ ഗേറ്റ് തനിയെ അടയും; എഐ ടീച്ചറായും ക്ലാസെടുക്കും; കുട്ടിശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങൾ ശ്രദ്ധേയമാകുന്നു

3 മണിക്കൂർ മുൻപ്
ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി മൂന്ന് പരീക്ഷകൾ; ഡിസംബർ 1 മുതൽ പുതിയ നിയമം

ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി മൂന്ന് പരീക്ഷകൾ; ഡിസംബർ 1 മുതൽ പുതിയ നിയമം

4 മണിക്കൂർ മുൻപ്
പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്

പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്

4 മണിക്കൂർ മുൻപ്