Wednesday, 25 November 2026 About Us · Contact Us

‘ആരാണ് മുഖ്യമന്ത്രിയാകുക എന്ന് എല്ലാവർക്കും അറിയാം’; കെ.പി. മൗര്യയുടെ പരാമർശത്തിൽ മറുപടിയുമായി യോഗി ആദിത്യനാഥ്

UP - ‘ആരാണ് മുഖ്യമന്ത്രിയാകുക എന്ന് എല്ലാവർക്കും അറിയാം’; കെ.പി. മൗര്യയുടെ പരാമർശത്തിൽ മറുപടിയുമായി യോഗി ആദിത്യനാഥ്

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന ചർച്ചകൾക്കിടെ പ്രതികരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്നും ഭാവിയിൽ ആരായിരിക്കുമെന്നുമുള്ള കാര്യം എല്ലാവർക്കും അറിയാമെന്നായിരുന്നു യോഗിയുടെ പ്രതികരണം.

ബിജെപിയുടെ മുഖ്യമന്ത്രി മുഖം സംബന്ധിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നടത്തിയ പരാമർശങ്ങളോടായിരുന്നു യോഗിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖം താമര ചിഹ്നമാണെന്നും എല്ലാ സ്ഥാനാർഥികളും താമര ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്നും യോഗി പറഞ്ഞു. താനും താമര ചിഹ്നത്തിൽ തന്നെയായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി മുൻകൂട്ടി പ്രഖ്യാപിക്കണമെന്നില്ലെന്നാണ് കെ.പി. മൗര്യ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന് ശേഷം വിജയിച്ച എംഎൽഎമാർ കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷകരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടരുമോ അതോ മറ്റൊരാൾ വരുമോ എന്നത് അന്ന് തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാരാണ് തീരുമാനിക്കേണ്ടതെന്നും മൗര്യ വ്യക്തമാക്കി.

മൗര്യയുടെ പരാമർശവും യോഗിയുടെ മറുപടിയും ഉത്തർപ്രദേശിലെ ബിജെപി നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്. എന്നാൽ 2027ലെ തിരഞ്ഞെടുപ്പിനായി ബിജെപി ഇതുവരെ ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗാന്ധിജി പഠിപ്പിച്ച സമരമുറകൾ പിന്തുടരുമ്പോൾ അടിച്ചമർത്താൻ ശ്രമം; സമരക്കാരോട് ശത്രുതയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിരോധാഭാസം: വളർമതി

ഗാന്ധിജി പഠിപ്പിച്ച സമരമുറകൾ പിന്തുടരുമ്പോൾ അടിച്ചമർത്താൻ ശ്രമം; സമരക്കാരോട് ശത്രുതയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിരോധാഭാസം: വളർമതി

3 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം; അനധികൃത സ്വത്ത് ആരോപണത്തിൽ സിബിഐ, ഇഡി പരിശോധനയ്ക്ക് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം; അനധികൃത സ്വത്ത് ആരോപണത്തിൽ സിബിഐ, ഇഡി പരിശോധനയ്ക്ക് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

3 മണിക്കൂർ മുൻപ്
തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പ്രമുഖ വ്യക്തിയെന്ന് ആരോപണം; കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ

തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പ്രമുഖ വ്യക്തിയെന്ന് ആരോപണം; കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ

3 മണിക്കൂർ മുൻപ്
ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി മൂന്ന് പരീക്ഷകൾ; ഡിസംബർ 1 മുതൽ പുതിയ നിയമം

ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി മൂന്ന് പരീക്ഷകൾ; ഡിസംബർ 1 മുതൽ പുതിയ നിയമം

4 മണിക്കൂർ മുൻപ്
മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നു; ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്ന് ബിജെപി നേതാവ് പ്രതാപ് സിംഹ

മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നു; ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്ന് ബിജെപി നേതാവ് പ്രതാപ് സിംഹ

4 മണിക്കൂർ മുൻപ്
ടൈറ്റാനിയം അഴിമതിക്കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയ്ക്ക് ആശ്വാസം

ടൈറ്റാനിയം അഴിമതിക്കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയ്ക്ക് ആശ്വാസം

4 മണിക്കൂർ മുൻപ്