അമേരിക്കയിൽ ഇംഗ്ലീഷ് ഫുട്ബോൾ താരം വെടിയേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ
അമേരിക്കയിലെ മിസിസിപ്പിയിൽ ഇംഗ്ലണ്ടിൽ നിന്നുള്ള യുവ ഫുട്ബോൾ താരം വെടിയേറ്റ് മരിച്ചു. ലണ്ടൻ സ്വദേശിയായ ക്രിഷ് മഹാത്മ (18) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡാനി ലൂണ (22) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മിസിസിപ്പിയിലെ ജാക്സൺ നഗരത്തിൽ നവംബർ 22 ഞായറാഴ്ച പുലർച്ചെയാണ് സംഭവം. നഗരത്തിലെ ഗ്രീൻ ഗോസ്റ്റ് ടാക്കോസ് എന്ന ഭക്ഷണശാലയ്ക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവസമയത്ത് ഭക്ഷണശാല പ്രവർത്തിച്ചിരുന്നില്ലെന്നാണ് ഉടമ വ്യക്തമാക്കിയത്.
കോപ്പിയ ലിങ്കൺ കമ്മ്യൂണിറ്റി കോളജിലെ ഒന്നാം വർഷ വിദ്യാർഥിയും ഫുട്ബോൾ ടീം അംഗവുമായിരുന്നു ക്രിഷ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നവംബർ 24നാണ് ഡാനി ലൂണയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. യുഎസ് മാർഷൽസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. യുവതാരത്തിന്റെ വിയോഗത്തിൽ കോളജ് അധികൃതരും സഹതാരങ്ങളും അനുശോചനം രേഖപ്പെടുത്തി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അയ്യപ്പഭക്തരുമായി വാക്കുതർക്കം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ വിവാദ പ്രസംഗം; ‘കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കും’, ടി.ഐ. മധുസൂദനൻ

അബുദാബി–കൊച്ചി ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന് മർദനം; മലയാളി യുവാവ് അറസ്റ്റിൽ

റാസൽഖൈമ ബസ് അപകടം; മരിച്ച മലയാളികളുടെ എണ്ണം നാലായി

പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്
