Sunday, 15 November 2026 About Us · Contact Us

പാനിക് അറ്റാക് വന്നു; ഇൻഹേലർ നൽകിയ ശേഷം പീഡിപ്പിച്ചു: കൂട്ട ബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി പുറത്ത്

Kolkata Law College Gang Rape Case Accused Remanded In - കൊൽക്കത്ത നിയമ കോളേജ് കൂട്ടബലാത്സംഗക്കേസ്: പ്രതികളെ ജൂലൈ 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കൊൽക്കത്ത നിയമ കോളേജ് കൂട്ടബലാത്സംഗക്കേസ്: പ്രതികളെ ജൂലൈ 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കോൽക്കത്ത: ലോ കോളെജ് ക്യാംപസിൽ നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ട ബലാത്സംഗത്തിന് തൊട്ടു മുൻപ് പെൺകുട്ടിക്ക് പാനിക്ക് അറ്റാക് ഉണ്ടായതായും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ ഇൻഹേലർ നൽകി വീണ്ടും പീഡിപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയുടെ മൊഴി അനുസരിച്ച് ക്ലാസ് മുറിയിൽ തടഞ്ഞു വച്ചപ്പോൾ തനിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതു കണ്ട് പ്രധാനപ്രതി മനോജിത് മിശ്ര കൂട്ടുപ്രതികളിലൊരാളോട് ഇൻഹേലർ കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ശ്വാസമെടുക്കുന്നത് സാധാരണ നിലയിലായതോടെ സുരക്ഷാ ഗാർഡിന്‍റെ മുറിയിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. മിശ്രയുടെ ലൈംഗിക താത്പര്യങ്ങൾ നിരസിച്ചതോടെയാണ് ക്രൂരമായ ആക്രമണത്തിലേക്ക് കടന്നതെന്നും ബലമായി കീഴ്പ്പെടുത്തുകയായിരുന്നെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.   അതിക്രമത്തിനിടെ അതിജീവിത ശക്തമായി എതിർത്തപ്പോൾ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. വഴങ്ങിയില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞതായും പെൺകുട്ടി പറയുന്നു. കോൽക്കത്ത കസ്ബ ലോ കോളെജിൽ ജൂൺ 25 നായിരുന്നും സംഭവം. മനോജിത് മിശ്ര (31), സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവർ‌ ചേർന്ന് 24 കാരിയായ നിയമവിദ്യാർഥിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിലെ പ്രധാന പ്രതിയായ മനോജിത് മിശ്ര കോളെജിലെ പൂർവ വിദ്യാർഥിയാണ്. മറ്റു 2 പേരും നിലവിൽ കോളെജിലെ വിദ്യാർഥിയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

14 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

14 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

15 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

16 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

17 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

21 മണിക്കൂർ മുൻപ്