മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ വേണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി: മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപീകരിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കമ്യൂണിറ്റി എഗൈൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പാക്കിയ ശേഷം മാത്രമേ മദ്യം വിൽക്കാവൂ എന്നും സംഘടനയ്ക്ക് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ്മാരായ ബി.ആർ.ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. നിലവിൽ ഓരോ സംസ്ഥാനങ്ങളിലും മദ്യം വാങ്ങുന്നതിനുള്ള പ്രായത്തിൽ വ്യത്യാസമുണ്ട്. കേരളത്തിൽ 23 വയസ്സ്, ഗോവ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 18 വയസ്, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 25 വയസ്സ് എന്നിങ്ങനെയാണ് പ്രായ പരിധി. നിലവിൽ ഇത്തരത്തിലുള്ള പരിശോധന ഒന്നുമില്ലാതെയാണ് മദ്യവിൽപ്പന നടക്കുന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ കർശന മാർഗ്ഗനിർദേശങ്ങളുമായി സുപ്രീം കോടതി; ‘മ്യൂൾ’ അക്കൗണ്ടുകൾ പൂട്ടി കെട്ടാൻ റിസർവ് ബാങ്കിന് നിർദ്ദേശം

നിലവിലുള്ള നിബന്ധനകൾ തുടരുന്നിടത്തോളം പെല്ലറ്റ് ഗണ്ണുകൾ നിരോധിക്കാനാകില്ല; സുപ്രീം കോടതി

‘മാറിടത്തിൽ സ്പർശിക്കുന്നത് പീഡനമല്ല’; ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി പുതിയ മാർഗനിർദേശങ്ങൾ അംഗീകരിച്ചു
