Kerala

ധനമന്ത്രിയുമായുള്ള ചർച്ച വിജയം; അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

സെക്രട്ടറിയേറ്റ് പടിക്കൽ അങ്കണവാടി ജീവനക്കാർ നടത്തി വന്നിരുന്ന അനിശ്ചിതകാല രാപ്പകൽ സമരം അവസാനിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലുമായുള്ള ചർച്ചകൾക്കൊടുവിൽ ലഭിച്ച ഉറപ്പിൻമേലാണ് സമരം നിർത്തിയത്.

മൂന്ന് മാസത്തിനകം പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയതായി സമരക്കാർ അറിയിച്ചു. അങ്കണവാടി ജീവനക്കാർ സമരം ആരംഭിച്ചിട്ട് ഇന്നേക്ക് 13 ദിവസമായിരുന്നു.

മിനിമം കൂലി 21000 ആക്കണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം, വിരമിക്കൽ ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യമുന്നയിച്ചായിരുന്നു അങ്കണവാടി ജീവനക്കാർ സമരം ചെയ്തത്.

Related Articles

Back to top button
error: Content is protected !!