തകർന്നുവീണ വിമാനത്തിൽ വിജയ് രൂപാണിയും? അപകടം ലണ്ടനിലേക്ക് പറന്നുയർന്നതിന് പിന്നാലെ

അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും ഉണ്ടെന്ന് സൂചന. വിവരം സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2016 മുതൽ 2021 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന 69കാരനായ വിജയ് രൂപാണി
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനത്താവളത്തിന്റെ മതിലിലോ തൊട്ടുപുറകെയുള്ള മരത്തിലോ ഇടിച്ച് വിമാനം തകർന്നുവെന്നാണ് സംശയം
അപകടത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. വിമാനം പറന്നുയരുന്നതും മതിൽ കഴിഞ്ഞ് അപ്രത്യക്ഷമാകുന്നതും പിന്നാലെ വലിയ തീഗോളം ഉയരുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്
വിമാനം കത്തിയമർന്നതായാണ് റിപ്പോർട്ടുകൾ. വിമാനത്താവളം അടച്ചിട്ടു. പ്രദേശത്താകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. കൂടുതൽ രക്ഷാപ്രവർത്തകർ അപകട സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്