Kerala

പിന്തുണ മാറ്റേണ്ട കാര്യമില്ല; അൻവറിന് നൽകിയത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

പിവി അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയതിന് പിന്നാലെ അൻവറിനുള്ള പിന്തുണ ആവർത്തിച്ച് കായംകുളം എംഎൽഎയും സിപിഎം നേതാവുമായ യു പ്രതിഭ. അജിത് കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതിഭ പിന്തുണ അറിയിച്ചിരുന്നു

പിന്തുണ മാറ്റേണ്ട കാര്യമില്ല. ആജീവനാന്ത പിന്തുണയാണ് അൻവറിന് നൽകിയത്. ഈ വിഷയത്തിൽ അദ്ദേഹത്തെ ആദ്യം മുതൽക്കെ പിന്തുണക്കുന്നുണ്ട്. പിന്തുണ ഒരു നിമിഷത്തേക്ക് മാത്രമല്ല പ്രഖ്യാപിക്കുന്നത്. ശരിയായ കാര്യത്തിന് നൽകുന്ന പിന്തുണ ആജീവനാന്തമാണ്.

അൻവറിന് സിപിഎമ്മിൽ ആരോടും പക തീർക്കേണ്ട കാര്യമില്ല. അൻവറിനെ ഒറ്റപ്പെടുത്തിയാൽ ഇനി ഇതുപോലുള്ള കാര്യങ്ങൾ തുറന്നുപറയാൻ ആരും ധൈര്യപ്പെടില്ല. അത്തരമൊരു അവസ്ഥയുണ്ടാകരുതെന്നും പ്രതിഭ പറഞ്ഞു.

Related Articles

Back to top button