Kerala
കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് വരുന്നതിൽ പ്രശ്‌നമില്ല, പാലാ സീറ്റ് നൽകില്ല: മാണി സി കാപ്പൻ

സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ ഇനി നേതൃതലത്തിൽ തർക്കമൊന്നും ഉണ്ടാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉറപ്പ് നൽകിയെന്ന് മാണി സി കാപ്പൻ എംഎൽഎ. കൂടിക്കാഴ്ചക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി വിപുലീകരണം ചർച്ചയായില്ലെന്നും എന്നാൽ കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് തിരികെ വരുന്നതിൽ പ്രശ്‌നമില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. അതേസമയം പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഘടകക്ഷി നേതാക്കളുമായി ഇന്ന് ദീപാദാസ് മുൻഷി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ സീറ്റ് വിഭജനം നേരത്തെയാക്കണമെന്ന് ദീപാദാസ് മുൻഷിയോട് ആവശ്യപ്പെട്ടതായി സിഎംപി നേതാവ് സിപി ജോൺ പറഞ്ഞു. യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാനുള്ള നടപടികളാണ് യോഗത്തിൽ ചർച്ചയായതെന്നും സിപി ജോൺ പറഞ്ഞു.