National
ഇന്ത്യ സഖ്യം നിലനിൽക്കുന്നുണ്ടോയെന്ന് ഉറപ്പില്ല; ബിജെപി അതിശക്തമായ യന്ത്രം പോലെ: പി ചിദംബരം

ഇന്ത്യ സഖ്യം നിലനിൽക്കുന്നുണ്ടോയെന്ന് തനിക്ക് ഉറപ്പില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ബിജെപിയെ പോലെ സംഘടിതമായ മറ്റൊരു പാർട്ടിയില്ല. ശ്രമിച്ചാൽ ഇന്ത്യാ സഖ്യം ശക്തമാകുമെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണി പൂർണമായും നിലനിൽക്കുകയാണെങ്കിൽ താൻ വളരെയധികം സന്തോഷിക്കും. എന്നാൽ അത് ദുർബലമാണെന്ന് തോന്നുന്നു. സഖ്യത്തെ വീണ്ടും ഒരുമിച്ച് ചേർക്കാൻ കഴിയും. ഇനിയും സമയമുണ്ടെന്നും ചിദംബരം പറഞ്ഞു
ബിജെപി അതിശക്തമായ യന്ത്രം പോലെയാണ്. അത്രയും സംഘടിതമായ പ്രസ്ഥാനമാണ്. ബിജെപിയെ പോലെ സംഘടിതമായ മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഉണ്ടായിട്ടില്ല. ഇന്ത്യ സഖ്യത്തിന് നേരിടേണ്ടത് ഒരു രാഷ്ട്രീയ പാർട്ടിയെ അല്ല, ഒരു ഭീകര യന്ത്രത്തെയാണെന്നും ചിദംബരം പറഞ്ഞു.