കോടതിയിലേക്ക് പോകുന്നതിനിടെ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് മൂന്ന് മാസങ്ങൾക്ക് ശേഷം പിടിയിൽ

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷനിൽ വെച്ച് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് പിടിയിൽ. അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് വിനീതിനെ ആലുവ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് പിടികൂടിയത്. മാർച്ച് 25നാണ് ഇയാൾ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്
മാർച്ച് 13ന് വടക്കാഞ്ചേരിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി അമ്പലപ്പുഴയിൽ എത്തിയ വടിവാൾ വിനീതിനെയും കൂട്ടാളി രാഹുൽ രാജിനെയും അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കാനായി ട്രെയിനിൽ വടക്കാഞ്ചേരിയിൽ എത്തിച്ചപ്പോഴാണ് ഓടി രക്ഷപ്പെട്ടത്. രാഹുൽ രാജിനെ അന്ന് പോലീസ് പിടികൂടിയിരുന്നു
രക്ഷപ്പെട്ട വിനീത് മോഷ്ടിച്ച ബുള്ളറ്റുമായി അമ്പലപ്പുഴയിൽ എത്തി. പിന്നീട് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഈസ്റ്ററിന് കോട്ടയത്ത് വന്ന വിനീതിനെ പോലീസ് പിന്തുടർന്നെങ്കിലും തിരുവല്ലയിൽ വെച്ച് ബുള്ളറ്റ് ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു