ആദിദേവ്: PART 21

ആദിദേവ്: PART 21

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

അവളെ ഹാളിൽ അകത്തൊന്നും തിരക്കിയിട്ടു കാണാത്തതുകൊണ്ടു പുറത്തേക്ക് ഇറങ്ങിയ രമയും കൃഷണനും രവിയും രാധയും കാണുന്നത് ഹാളിന്റെ പുറത്ത് ആരും ശ്രദ്ധിക്കാത്ത മൂലയിൽ ദേവന്റെ നെഞ്ചിൽ ചാരി കരയുന്ന ആദിയെ ആണ്. അവൻ അവളെ രണ്ടുകൈ കൊണ്ടും ചേർത്തു പിടിച്ചിരിക്കുന്നു. ഇടക്ക് അവളുടെ നെറ്റിയിൽ ചുണ്ടുകളും ചേർക്കുന്നുണ്ട്….

ഇതെല്ലാം കണ്ടു അവർ എല്ലാരും അവിടെ തന്നെ തറഞ്ഞു നിന്നു…….

പതിയെ അവരിൽ എല്ലാരിലും അത് ഒരു ചിരിയായി മാറി… മനസുനിറഞ്ഞു കൊണ്ടുള്ള ചിരി…

അവർ വന്നത് ഒന്നും അറിയാതെ ദേവനും ആദിയും നിന്നു……

കൃഷ്‌ണാ…… പന്തൽ ഒന്നും പൊളിക്കണ്ട എന്ന് പറഞ്ഞേക്ക്. രണ്ടിനെയും പിടിച്ചു കെട്ടിക്കാൻ സമയം ആയി…. എങ്ങനെ നടന്നപിള്ളേരാ ഇപ്പൊ കണ്ടില്ലേ അടയും ചക്കരയും ആയിട്ട്…….

“അതേ അതേ… എന്നാലും ഇതൊക്കെ എപ്പോ??? “(കൃഷ്ണൻ മൂക്കിൽ വിരൽ വച്ചു )

“എന്തായാലും നമ്മൾ ആഗ്രഹിച്ചപോലെ നടന്നല്ലോ……. അപ്പൊ എങ്ങനെയാ ഇന്ന് തന്നെ ഞങ്ങളുടെ മരുമകൾ…അല്ല മകൾ ആയിട്ട് കൊണ്ടു പൊക്കോട്ടെ…….. ”

“അവൾ എന്നായാലും അവനു ഉള്ളത് അല്ലെടോ….. ഇപ്പൊ നമ്മുക്ക് പോയി അവരെ വിളിക്കാം അല്ലെങ്കിൽ രണ്ടും ഇന്ന് മുഴുവൻ ഇങ്ങനെ നിൽക്കും ”

“ഏയ്‌ നമ്മൾ ഇപ്പൊ അറിഞ്ഞതായി ഭാവിക്കണ്ട. വരട്ടെ എവിടെ വരെ പോവും എന്ന് അറിയാല്ലോ….. ”

(എല്ലാവരും അതിനെ അനുകൂലിച്ചു കൊണ്ടു അവിടെ നിന്നും പോയി… )

******************************************

“ആദി പോവണ്ടേ നമ്മളെ കാണാതെ ആരെങ്കിലും തിരക്കി വന്നാൽ തീർന്നു ”

“കുറച്ചു നേരം കൂടി ഇങ്ങനെ നിൽക്കട്ടെ ദേവേട്ടാ.ഇനി ഇപ്പൊ കണ്ടാൽ എന്താ…”

(അവൾ ഒന്നുകൂടി അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു. അവനും അവളെ ചേർത്തു അണച്ചു )

മാളുവിന്റെ കഴിഞ്ഞതല്ലേള്ളൂ ഉടനെ തന്നെ നമ്മുടെ കാര്യം അറിയിക്കണ്ട. സമയം ഉണ്ടല്ലോ….. അതുവരെ ഇങ്ങനെ വീട്ടുകാർ അറിയാതെ നമ്മുക്ക് പ്രേമിച്ചു നടക്കാം പെണ്ണെ….

(അങ്ങനെ കുറച്ചു നേരം കൂടി അവർ അവരുടേതായ ലോകത്ത് മതിമറന്നു നിന്നു…… )

അവിടെ നിന്നും വന്ന ദേവനും ആദിയും കാണുന്നത് കാര്യമായ ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന വീട്ടുകാരെ ആണ്. അവരെ കണ്ടതും ഒന്നിച്ചു നടന്നവർ രണ്ടു ദിക്കിലേക്ക് മാറി.

“ആഹാ കഴിഞ്ഞോ എല്ലാം “(രവി ആയിരുന്നു തുടക്കം ഇട്ടതു )

(രവിയുടെ ചോദ്യത്തിന് ഞെട്ടിയത് ആദിയും ദേവനും ആയിരുന്നു. കള്ളം പിടിക്കപെട്ട ഭാവം ആയിരുന്നു രണ്ടുപേർക്കും )

“ങേ…. എന്ത്…കഴിഞ്ഞോ എന്നാ അച്ഛൻ ഉദേശിച്ചേ…. ”
(ഒരു ഇടർച്ചയോടെ ആയിരുന്നു അവന്റെ പറച്ചിൽ )

“അല്ല അവിടെ ഉള്ള പണിക്കാരുടെ പണി കഴിഞ്ഞോ എന്നാ ചോദിച്ചത്? അല്ല അനന്ദു എവിടെ??? ”

(രണ്ടുപേരും മുഖത്തോടു മുഖം നോക്കി. രണ്ടുപേരിലും ആശ്വാസത്തിന്റെ ചിരി വിരിഞ്ഞു )

“ഓഹോ അതായിരുന്നോ ഞാൻ പേടിച്ചു പോയി. അവൻ ഇവരുടെ ഫ്രണ്ട്സിനെ കൊണ്ടു വീട്ടിലേക്ക് പോയി അവിടെയും കുറച്ചു പണി ഉണ്ടല്ലോ… ”

“അതിനു പേടിക്കാൻ മാത്രം എന്താ……? നീ വല്ല കള്ളത്തരവും ഒപ്പിച്ചോ??? ”

“എന്റെ പൊന്നോ ഒന്നുല്ല വാ നമ്മുക്ക് ഇറങ്ങാം.. റിസപ്ഷനു പോവാൻ ഉള്ളതല്ലേ…. വാ ”

*******************************************
അവിടെ നിന്നും അവർ എല്ലാരും വീട്ടിലേക്ക് പുറപ്പെട്ടു. രവിയുടെ നിർദേശപ്രകാരം കൃഷ്ണനും രമയും രാധയും അവർ ആരും ഒന്നും അറിയാത്ത രീതിയിൽ ആദിയോടും ദേവനോടും പെരുമാറി.

വീട്ടിൽ ചെന്നതും ഫ്രഷ്‌ ആയി റിസപ്ഷനു പോവാൻ വേണ്ടി എല്ലാവരും റെഡി ആയി…

ദേവന്റെ വീട്ടുകാരും തൊട്ട് അടുത്ത അയൽകാരും അവളുടെ വാലുകളും അങ്ങനെ കുറച്ചു പേർ മാത്രമേ കൂട്ടികൊണ്ടുവരാൻ പോയിരുന്നുള്ളൂ….

ഇളം റോസ് കളറിൽ ഉള്ള ഫുൾ ഫ്രോക്ക് ആയിരുന്നു ആദിയുടെ വേഷം. ദേവൻ ബ്ലാക്ക് കളർ ഷർട്ടും ജീൻസും ആയിരുന്നു വേഷം.

കുറച്ചു നേരത്തെ യാത്രക്ക് ഒടുവിൽ റിസപ്ഷൻ നടക്കുന്ന സ്ഥലത്തു എത്തി ചേർന്നു. വൈശാഖിന്റെ വീടിന്റെ അടുത്ത് ഉള്ള ഹാളിൽ ആയിരുന്നു പരിപാടി.

കടുംനീല കളറിൽ സ്റ്റോൺ വർക്ക്‌ ചെയ്ത ഫുൾ ഫ്രോക്ക് ആയിരുന്നു മാളുവിന്റെ വേഷം അതേ കളർ ഷർട്ടും വൈറ്റ് കളർ പാന്റ് ആയിരുന്നു വൈശാഖിന്റെ വേഷം…..

മാളുവിനെ കണ്ടതും ആദി വേഗം പോയി അവളെ കെട്ടിപിടിച്ചു.പിന്നെ അങ്ങോടു വിശേഷം പറച്ചിലും ഫോട്ടോ എടുപ്പും ആയിരുന്നു …. ഇത് ഈ കാലത്തൊന്നും അവസാനിക്കില്ല എന്ന് കണ്ടതും ദേവൻ കീർത്തിയെ വിട്ടു അവളെ വിളിച്ചുകൊണ്ടു വന്നു…….

ഞാനും അവളുമാരും ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. ദേവേട്ടനും അനന്ദുവും ഞങ്ങൾക്ക് ഓപ്പോസിറ് ആയി വന്നിരുന്നു. എന്റെ ഫുൾ കോൺസെൻട്രേഷൻ ഞാൻ ചിക്കൻ ബിരിയാണിയിൽ കൊടുത്തു….. അടുത്ത് ആരോ വന്നു നിൽക്കുന്നത് പോലെ നോക്കിയപ്പോ ദാണ്ടെ നിൽക്കുന്നു അമ്മായി…..

“ആദി മോളെ…. ഇവിടെ ഇരിക്കുവായിരുന്നോ ആന്റി എവിടെ എല്ലാം നോക്കി. സിദ്ധാർഥ് മോളെ അനേഷിക്കുന്നുണ്ട് വാ….. ”

കഴിച്ചോണ്ട് ഇരുന്ന എന്നെയും വലിച്ചു സിദ്ധാർത്ഥിന്റെ അടുത്ത് കൊണ്ടുപോയി നിർത്തി….. അവൻ ആണെകിൽ മൂപത്തിരണ്ടു പല്ലും കാണിച്ചു ചിരിച്ചോണ്ട് ഇരിക്കുന്നു. തലയിലെ തേനീച്ചകൂട് ഉയർന്നു ഇരിക്കുന്നുണ്ട്. ചേച്ചിടെ ബന്ധുക്കൾ ആയിപോയി ഇല്ലെങ്കിൽ രണ്ടിനെയും എടുത്തു തോട്ടിൽ എറിഞ്ഞെനെ…..

“രണ്ടുപേരും എന്താ ചേർച്ച രാമനും സീതയും പോലെ ഉണ്ട് ”

ഈ അമ്മച്ചി എന്തൊക്കെയാ വിളിച്ചു പറയുന്നേ…. രാമൻ ഇയാളോ……..ബല്ലാത്ത ജാതി രാമൻ ആയി പോയി… അവനെ നോക്കുമ്പോ ഉണ്ട് നാണം വാരി വിതറി നിൽക്കുന്നു……..

“അത് അമ്മച്ചി മാത്രം പറഞ്ഞാൽ മതിയോ? ”

ശബ്ദം കേട്ടു മൂവരും നോക്കിയപ്പോ ഉണ്ട് മുന്നിൽ നിൽക്കുന്നു ദേവൻ….

“ഈ പരിപ്പ് അമ്മച്ചിടെ മോന്റെ കലത്തിൽ വേവിക്കാം എന്ന മോഹം അങ്ങു മാറ്റി വെച്ചേക്ക്. ഇവൾ എന്റെ പെണ്ണാ… ഈ ദേവന്റെ പെണ്ണ് ”

എന്നും പറഞ്ഞു അവന്റെ തലക്ക് ഒരു കൊട്ടും കൊടുത്തു എന്നെയും വലിച്ചു സ്ലോമോഷനിൽ നടന്നു……ഇപ്പൊ ആരെങ്കിലും ബിജിഎം ഇട്ടു കൊടുത്തെങ്കിൽ പൊളിച്ചേനെ…….

“നിന്നോട് ആരാടി അവര് വിളിച്ചപ്പോ തന്നെ ചാടി തുള്ളി പോവാൻ പറഞ്ഞേ? ”

“ഞാൻ പോയതല്ലല്ലോ അവര് വലിച്ചോണ്ട് പോയതല്ലേ. എന്തായാലും ആ അമ്മിച്ചി ഇനി വരില്ലല്ലോ ഹിഹി…. ”

“മ്മ്..നടക്ക് അവിടെ എല്ലാരും തിരക്കും ”

ഏകദേശം എട്ടുമണിയോടെ റിസപ്ഷൻ പരിപാടികൾ കഴിഞ്ഞു.ദേവേട്ടൻ മറുപടി പറഞ്ഞേ പിന്നെ ആ അമ്മായിയും സിദ്ധാർഥും എന്നെ മൈൻഡ് പോലും ചെയ്തില്ല.

അച്ഛനും അമ്മയും അവളുമാരും അയൽ കാരും ഒക്കെ നേരത്തെ പോയിരുന്നു. ഞാനും ദേവേട്ടനും രവി അങ്കിളും രാധ ആന്റിയും മാത്രമേ പിന്നെ ഉണ്ടായിരുന്നോള്ളൂ. ചേച്ചിയും ചേട്ടനെയും കൊണ്ടു ഞങ്ങൾ വീട്ടിലേക്ക് പോന്നു… അവൻമാരും അവളുമാരും ചേർന്നു നേരത്തെ തന്നെ മണിയറ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. നിറയെ റോസാപൂക്കൾ കൊണ്ടു അലങ്കരിച്ച മണിയറ…

അവരെ അവരുടേതായ ലോകത്തിൽ വിട്ടു ഞങ്ങൾ എല്ലാരും പിരിഞ്ഞു………

***************************************

ഇന്നലത്തെ ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞു എപ്പോഴാ ഉറങ്ങിയതെന്ന് ഓർമയില്ല…ഇന്നാണെങ്കിൽ കോളേജിലെ ലാസ്റ്റ് ഡേ ആണ്…..ഇന്നും കൂടിയേ എല്ലാവരെയും ഒന്നിച്ചു കാണാൻ പറ്റു…..

ഞാൻ വേഗം തന്നെ റെഡിയായി താഴേക്ക് ഇറങ്ങി..

ആദി നീ ഇന്ന് ക്ലാസ്സിൽ പോവുന്നുണ്ടോ….

ആഹ് പോണം ചേച്ചി.. ഇന്ന്‌ ലാസ്റ്റ് ഡേ ആണ്…. അല്ല ചേട്ടൻ എവിടെ…

പുറത്ത് അച്ഛന്റെ കൂടെയിരുന്നു കത്തി അടിക്കുന്നുണ്ട്…..

ആഹ് അപ്പൊ വൈകുന്നേരം കാണാം റ്റാറ്റാ….

(പുറത്തേക്ക് ഇറങ്ങിയ ആദി കാണുന്നത് വൈശാഖിനോട്‌ എന്തൊക്കെയോ തള്ളി മറിക്കുന്ന കൃഷ്ണനെ ആണ് )

എന്റെ അച്ഛാ ചേട്ടനെ ഒന്ന് വെറുതെ വിട്… ഇന്ന്‌ തന്നെ ഇവരെ ഇവിടുന്ന് ഓടിക്കോ…

അല്ല നീ ഇത് എങ്ങോട്ടാ പോവുന്നേ…

ക്ലാസ്സിൽ പോണം അച്ഛാ..

ങേ എന്റെ മോൾ പഠിക്കാൻ തുടങ്ങിയോ…

ഹിഹി അതൊന്നും അല്ല ഇന്ന്‌ ലാസ്റ്റ് ഡേ ആണ് എല്ലാവരെയും ഇന്ന്‌ ഒന്ന് കാണണം.. ഇനി എക്സാമിന്റ് തിരക്ക് ആയിരിക്കും……

ആഹ് ഞാനും വിചാരിച്ചു നീ നന്നായി പോയോ എന്ന്….

അച്ഛാ…………

ചേട്ടാ പോകുവാണേ നമുക്ക് വൈകുന്നേരം കാണാം..

(ചേട്ടനെ നോക്കി ഒരു ചിരിയും ചിരിച്ചു അച്ഛനെ ഒന്ന് പുച്ഛിച്ചു നോക്കിയിട്ട് ആദി അനന്ദുന്റെ അടുത്തേക്ക് പോയി )

(അനന്ദുന്റെ അടുത്തേക്ക് ചെന്നപ്പോ തന്നെ കണ്ടു എങ്ങോട്ടോ ഇറങ്ങാൻ നിക്കുന്ന ദേവനെ )

നീ ഇത് എങ്ങോട്ടാടി…

കോളേജിലേക്ക്…

ഓഹ് ഇന്ന്‌ ലാസ്റ്റ് ഡേ ആണല്ലേ ഇവിടൊരുത്തൻ റെഡിയായി നിൽപ്പുണ്ട്…

ദേവേട്ടനിത് എങ്ങോട്ടാ…

ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ട്… എന്തേ നി വരുന്നോ…

പിന്നെ ഞാൻ ഒന്നുമില്ല..

ഓഹ് അല്ലെങ്കിലും കൊണ്ടുപോവുന്നില്ല….
(തൽകാലം ഇത് ഇരിക്കട്ടെ എന്ന് പറഞ്ഞ് ആദിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ദേവ് പോയി )

ഡി ആദി നി ഇത് ആരെ നോക്കി നിൽക്കുവാ വാ പോവാം…

അനന്ദു വന്ന് വിളിച്ചപ്പോഴാണ് ദേവേട്ടൻ പോയെന്ന് മനസിലായത്…

(അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടി കോളേജിലേക്ക് പോയി )

അകത്തേക്ക് കേറും തോറും അവിടം ആദ്യമായി കാണുന്നത് പോലെ തോന്നുന്നു….
എത്ര പെട്ടെന്നാണ് ഈ മൂന്നു വർഷം കടന്നു പോയത്…

ഇവിടുന്ന് പോവാനേ തോന്നുന്നില്ല…..

(ഞങ്ങൾ ചെന്നപ്പോൾ തന്നെ ബാക്കി വാലുകളും അവിടെ എത്തി )

അനന്ദുവും ഹരിയും കൂടി ഇന്നലത്തെ ഡാൻസിന്റെ വീഡിയോ എല്ലാവരെയും കാണിക്കുന്ന തിരക്കിൽ ആണ്… എല്ലാവരും കീർത്തുവിനെ നോക്കി കളിയാക്കുവാണ് അങ്ങനെ രഹസ്യമായി വെച്ചത് ഏകദേശം പരസ്യമായി….

ആദ്യത്തെ പീരിയഡ് തന്നെ വിഷ്ണു സാർ ആയിരുന്നു…… കീർത്തുന്റെ മുഖം ചുവന്നു തുടുത്തു ഇരിപ്പുണ്ട്… പെണ്ണിന് നാണം വരുന്നുണ്ടെന്ന് തോന്നുന്നു…

വന്നപാടെ സാർ കീർത്തുനെ നോക്കി ചിരിക്കാനും മറന്നില്ല…

സാറേ ചിരി കീർത്തിക്ക് മാത്രേ ഉള്ളോ ഞങ്ങൾ ചിലർ കൂടി ഇവിടെ ഉണ്ടട്ടാ…

(ക്ലാസ്സിലെ ഏതോ ഒരുത്തൻ വിളിച്ചു പറഞ്ഞതാണ് അത് കേട്ട് സാറും ചെറുതായിട്ട് ഒന്ന് ചമ്മി )

ഇന്ന്‌ അവസാന ദിവസം ആയത് കൊണ്ടു പഠിപ്പിക്കൽ ബോറടി ഒന്നുമില്ല…. സാർ ഞങ്ങളോട് ഓരോന്ന് സംസാരിച്ചു ഇരുന്നു….

സാറേ കല്യാണം ഞങ്ങളെയും വിളിക്കാൻ മറക്കല്ലേ.. (നേരത്തേ പറഞ്ഞവൻ തന്നെ…)

സാർ എഴുനേറ്റ് അവന്റെ അടുത്തേക്ക് ചെന്നു….

ഡാ മോനെ ആകാശേ ആരെ വിളിച്ചില്ലെങ്കിലും നിന്നെ ഞാൻ വിളിക്കാട്ടാ… (അതും പറഞ്ഞു തലക്കിട്ടു ഒരു കൊട്ടും കൊടുത്തപ്പോ അവൻ ഓക്കേ ആയി… )

എവിടെന്നോ പാട്ട് കേൾക്കുന്നത് പോലെ തോന്നിയപ്പോഴാണ് ഇന്നലത്തെ പരുപാടി ലവന്മാർ എല്ലാവരെയും കാണിച്ചു കൊടുത്തെന്നു വിഷ്ണുവിന് മനസിലായത്….

ഡാ അനന്ദു ഇത് നിന്റെ പണിയാണല്ലേ…. ഇവിടുന്ന് ഇറങ്ങിയിട്ട് ഒന്ന് കാണണേ……

(അപ്പോഴേക്കും ബെൽ അടിച്ചു സാർ എല്ലാവരോടും യാത്ര പറഞ്ഞ് പോയി )

വിഷ്ണു സാറിന്റെ ക്ലാസ്സിൽ ഇരിക്കണം എന്ന് കീർത്തു പറഞ്ഞത് കൊണ്ടാ അല്ലേൽ ഇവിടെ ഒക്കെ ചുറ്റികറങ്ങാൻ പോയേനെ….

ഡാ അനന്ദു പോവാം…. അടുത്തത് ആ കടുവയുടെ ക്ലാസ്സ്‌ ആണ് അങ്ങേര് വേണമെങ്കിൽ ഇന്നും വന്ന് പഠിപ്പിക്കും….

ഞങ്ങൾ ഇറങ്ങാൻ നിന്നതും കടുവ ക്ലാസ്സിൽ കയറിയിരുന്നു… ഇനി മുങ്ങാൻ പറ്റില്ല… വി ആർ ട്രാപ്പ്ഡ്…

ഞങ്ങൾ വിചാരിച്ചത് പോലെ അല്ല പുള്ളി ക്ലാസ്സ്‌ എടുക്കാതെ ഞങ്ങളെ ഒക്കെ നോക്കി ഇരിക്കുവാ…

ഇങ്ങേരു ഇത് ആദ്യമായി കാണുവാണോ… ആഹ് ആയിരിക്കും അല്ലെങ്കിൽ ഫുൾ ടൈം ബുക്കിലേക്ക് നോക്കി ഇരിപ്പല്ലേ…

കുട്ടികളെ ഇന്ന്‌ നമ്മുടെ അവസാന ക്ലാസ്സ്‌ ആണല്ലേ… എനിക്കറിയാം നിങ്ങളെല്ലാവരും ആ വിഷമത്തിൽ ഇരിക്കുവാണെന്ന്….
നിങ്ങളെ എല്ലാവരെയും പിരിയാൻ എനിക്കും വിഷമമുണ്ട്……. നിങ്ങളുടെ കുസൃതികളും കുരുത്തക്കേടുമൊക്കെ ദേഷ്യത്തിൽ മാത്രം കണ്ടിരുന്ന ഞാൻ ശരിക്കും അതൊക്കെ എൻജോയ് ചെയ്യുകയായിരുന്നു……. പഠനത്തിന്റെ കാര്യത്തിൽ സ്ട്രിക്ട് ആയത് നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ്…….

(അങ്ങനെ കുറെ സെന്റി അടിച്ചു സാറിന്റെ കണ്ണൊക്കെ നിറഞ്ഞു…. ഇങ്ങനെയൊരു സാറിനെ ഞങ്ങൾ ആദ്യമായി കാണുവായിരുന്നു……ഞങ്ങൾക്കും ആകെ വിഷമമായി… )

പിന്നീട് അങ്ങോട്ട് ഞങ്ങൾ കോളേജ് ഒക്കെ ചുറ്റി കറങ്ങി കാണുവായിരുന്നു….

കണ്ണുകൾ കൊണ്ടു കഥകൾ കൈമാറിയ പ്രണയങ്ങളും കൈകൾ കോർത്തു കളി ചിരികൾ സമ്മാനിച്ച സൗഹൃദങ്ങളും ഈ കലാലയത്തിന്റെ കരൾത്തുടിപ്പുകളാണ്…. മനസ്സിന്റെ താളിൽ മയിൽപ്പീലിത്തുണ്ടുപോ ലെ കാത്തുവെക്കാൻ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ഞങ്ങളുടെ സ്വന്തം കലാലയം……

ഞങ്ങളുടെ പ്രിയപ്പെട്ട ഓരോ സ്ഥലങ്ങളിലും പോയി കുറെ ഫോട്ടോസ് ഒക്കെ എടുത്തു……….. എല്ലാവരും ഒന്നിച്ചിരുന്നു പാട്ടൊക്കെ പാടി അടിച്ചു പൊളിച്ചു……

ആർപ്പുവിളികളും പൊട്ടിച്ചിരികളും മുദ്രവാക്യങ്ങളും പ്രണയ – സൗഹൃദങ്ങളും ആഘോഷ രാവുകളുമെല്ലാം ഇന്നും ജീവിക്കുന്ന ഓർമകളായ ആ വരാന്തകളിലൂടെ ഞങ്ങൾ ഒന്നുകൂടി നടന്നു……

അങ്ങനെ വിട പറയാൻ നേരമായി………….. എല്ലാവരും ആകെ സെന്റി ആയി…. കെട്ടിപിടിച്ചു കരച്ചിൽ ആയി…. എന്നും ഈ സൗഹൃദം ഇതുപോലെ ഉണ്ടാവുമെന്ന് വാക്ക് നൽകി ഞങ്ങൾ എല്ലാവരും അവിടുന്ന് യാത്രയായി…

ഞങ്ങൾ വാലുകൾ ഒന്നുകൂടി കൂടാൻ വേണ്ടി ഇന്ന്‌ എന്റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്…..അങ്ങനെ അവിടുന്ന് ഞങ്ങൾ എല്ലാവരും കൂടി എന്റെ വീട്ടിലേക്ക് പുറപ്പെട്ടു….

********************************************

ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ വന്നതും എല്ലാരും കാര്യമായ ആലോചനയിൽ മുഴുകി ഇരിക്കുന്നത് ആണ് കണ്ടത്. അച്ഛന്മാരും അമ്മമാരും ചേച്ചിയും ഏട്ടനും ഒക്കെ ഉണ്ട് ചർച്ചക്ക്.

ദേവേട്ടൻ ആണെകിൽ എല്ലാരുടെയും മുൻപിൽ തല കുനിച്ചു നിൽക്കുന്നു. ഇത് എന്ത് കൂത്ത്‌…… എന്ന് വിചാരിച്ചു ഞങ്ങൾ അകത്തേക്ക് കയറി…

“ഹാ വന്നാലോ വനമാല ഇനി ബാക്കി ഇവളോട് തന്നെ ചോദിക്കാം ”

(രവി അങ്കിൾ ആയിരുന്നു….. )

എന്ത് ചോദിക്കുന്ന കാര്യമാ…. ദേവേട്ടൻ ആണെകിൽ എന്നെ കണ്ടപ്പോ കണ്ണ് കൊണ്ടു എന്തൊക്കെയോ ഗോഷ്ടി കാണിക്കുന്നുണ്ട്. ഇയാളുടെ സൗണ്ട് സിസ്റ്റം അടിച്ചു പോയി എന്ന തോന്നുന്നേ അത് എങ്ങനെയാ ഇരുപത്തിനാല് മണിക്കൂറും കാറി കൊണ്ട് നടപ്പ് അല്ലായിരുന്നോ. എന്ന് ആലോചിച്ചു നിന്നതും ചോദ്യം ചെയ്യൽ തുടങ്ങി…

“എത്ര നാൾ ആയി തുടങ്ങിട്ട് രണ്ടുംകൂടി ”

“ങേ…. എന്ത്…..തുടങ്ങിട്ട് എന്നാ?? ”

“നിനക്ക് ഒന്നും അറിയില്ലേ?? എന്നാൽ കേട്ടോ നിങ്ങൾ രണ്ടും ഞങ്ങൾ അറിയാതെ ലൈൻ വലിക്കാൻ തുടങ്ങിട്ട് എത്ര നാൾ ആയി എന്ന് ”

(അച്ഛൻ ആയിരുന്നു. കാര്യത്തിന്റെ കിടപ്പ് വശം ഏകദേശം മനസിലായി വെറുതെ അല്ല ദേവേട്ടൻ തല കുനിച്ചു നിൽക്കുന്നത്. ദേവേട്ടനെ നോക്കിയപ്പോ ദയനീയഭാവം ആയിരുന്നു മുഖത്തു )

“അത്…. ഞാൻ…… ”

(വാക്കുകൾ പാതി വഴിയിൽ മുറിഞ്ഞു. പറഞ്ഞു തീർക്കുന്നതിനു മുൻപേ രവി അങ്കിൾ കൈകൾ കൊണ്ട് തടഞ്ഞു )

“വേണ്ട……. കൂടുതൽ പറയണം എന്നില്ല.”

(ഒന്നും മിണ്ടാൻ ആവാതെ ആദിയും ദേവനും നിന്നു. എല്ലാർക്കും ഇടയിൽ മൗനം തളം കെട്ടി നിന്നു. പെട്ടന്നു ആണ് അവിടെ ഒരു കൂട്ടചിരി മുഴങ്ങിയത്.)

നോക്കുമ്പോ എല്ലാം ഇരുന്നു ചിരിച്ചോണ്ട് ഇരിക്കെ ഞാനും ദേവേട്ടനും വാലുകളും ഇത് എന്താ കഥ എന്ന രീതിയിലും…..

“എന്റെ മോളെ നീ ഞങ്ങളുടെ മരുമകൾ ആയി വരുന്നതിൽ പരം സന്തോഷം ഞങ്ങൾക്ക് എന്താ ഉള്ളെ?? എന്റെയും നിന്റെ അച്ഛന്റെയും മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇതു.”

കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ കേട്ട സന്തോഷം കൊണ്ടോ കണ്ണ് നിറഞ്ഞു…. ഓടി ചെന്ന് അച്ഛനെ കെട്ടിപിടിച്ചു…..

“പേടിച്ചു പോയോ അച്ഛന്റെ വായാടി… ദേ ഒക്കെ ഈ രവിയുടെ പണിയാ. ഇന്നലെ തന്നെ ഞങ്ങൾ എല്ലാം അറിഞ്ഞതാ. ഒന്നും പറയാതെ ഞങ്ങളിൽ നിന്നും ഒളിച്ചു വച്ചതുകൊണ്ട് ചെറിയ ഒരു പണി അത്രേയുള്ളൂ…… ”

ഒരു കൈ കൊണ്ട് എന്നെയും മറുകൈ കൊണ്ട് ദേവേട്ടനെയും ചേർത്തു പിടിച്ചു.

അപ്പോ എല്ലാം എല്ലാവരും തീരുമാനിച്ചോ?? (അനന്ദു ആണ് )

“ഇതിൽ കൂടുതൽ ഇനി എന്ത് തീരുമാനിക്കാൻ ആണ് അല്ലേ രമേ….. ”

(രാധ ആന്റി അതും പറഞ്ഞു എന്നെ ചേർത്തു പിടിച്ചു )

അനന്ദു :”എന്നാൽ എല്ലാരോടും എനിക്കും ഒരു കാര്യം പറയാൻ ഉണ്ട് ”

“എന്താണാവോ എന്റെ ഇളയ സന്താനത്തിനു പറയാൻ ഉള്ളത് ”

അവൻ വേഗം പോയി മാറി നിന്ന ശ്രീയെ വിളിച്ചു വീട്ടുകാരുടെ മുൻപിൽ നിർത്തി.

“ചേട്ടന്റെ കാര്യം സെറ്റ് ആക്കിയ സ്ഥിതിക്ക് ഞങ്ങളുടെ കാര്യം കൂടി ഒന്ന് ശരിയാക്കി തരണം……. എനിക്ക് ഇവളെയും ഇവൾക്ക് എന്നെയും ഇഷ്ടം ആണ്. ഞങ്ങൾക്ക് കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട് ”

(അവന്റെ പറച്ചിൽ കേട്ടതും രാധ ആന്റി അവന്റെ ചെവിയിൽ പിടുത്തം ഇട്ടു )

“ഡാ കുരുത്തം കെട്ടവനെ ആരോടാ എന്താ വിളിച്ചു പറയുന്നേ എന്ന് വല്ല ഓർമ്മയും ഉണ്ടോ ”

അഹ് അമ്മേ എന്റെ ചെവി. എനിക്ക് നല്ല ബോധം ഉണ്ട്. ഒന്നിലെങ്കിലും ഞാൻ പ്രായപൂർത്തി ആയ ചെക്കൻ അല്ലേ. എന്റെ കല്യാണകാര്യത്തിൽ അഭിപ്രായം പറയാൻ എനിക്ക് അവകാശം ഇല്ലേ ”

“രാധേ…….. അവനെ വിട് ”

(രവി അച്ഛൻ അങ്ങനെ പറഞ്ഞതും രാധമ്മ അവന്റെ ചെവിയിലെ പിടി വിട്ടു )

“എന്തായാലും നിന്റെ ധൈര്യം ഞാൻ സമ്മതിച്ചു. ഒരു പെണ്ണിനെ ഇഷ്ടമാണ് എന്ന് വീട്ടുകാരുടെ മുഖത്തു നോക്കി പറയാൻ ഉള്ള ധൈര്യം എന്റെ മോനു ഉണ്ടായല്ലോ. വലിയ കാര്യം. അതുകൊണ്ട് നിന്റെ ഈ ആഗ്രഹം ഈ അച്ഛൻ നടത്തി തരും”

“എന്റെ മനുഷ്യാ നിങ്ങൾ എന്ത് അറിഞ്ഞിട്ടാ……”

“നീ ഒന്ന് മിണ്ടാതെ ഇരിക്ക് ഭാര്യേ… അവന്റെ ആഗ്രഹം അല്ലേ ”

“അച്ഛാ എന്റെ പൊന്ന് അച്ഛൻ” (അതും പറഞ്ഞു അനന്ദു രവിയെ ഇറുകെ പുണർന്നു )

“പക്ഷേ ഒരു കണ്ടിഷൻ ഉണ്ട് ”

“എന്താ അച്ഛാ.. . എന്റെ അച്ഛൻ എന്തുപറഞ്ഞാലും അച്ഛന്റെ ഈ മോൻ കേൾക്കും ”

“എന്നാലേ എന്റെ മോൻ ഈ റിസൾട്ട്‌ വന്നാൽ ഉടൻ തന്നെ എംബിഎ ക്ക് പോവാൻ ഒരുങ്ങിക്കോ ലണ്ടനിൽ ”

“ങേ…. ലണ്ടനിലോ…… വൈ ദിസ്‌ കൊലവറി ഡാഡ്. എന്നെകൊണ്ട് ഒന്നും പറ്റില്ല ഇനി പഠിക്കാൻ ”

എന്നാൽ എന്റെ മോൻ ഈ ആഗ്രഹം അങ്ങു മാറ്റി വച്ചേക്കു. മര്യാദക്ക് പോയി എംബിഎ പൂർത്തിയാക്കി വന്നു. കുറച്ചു നാൾ എന്നെ ബിസിനസിൽ സഹായിച്ചു കൂടെ നിന്നാൽ ഈ കല്യാണം ഞാൻ നടത്തി തരും ”

അച്ഛാ……. അച്ഛനൊരു അച്ഛൻ ആണോ അച്ഛാ…. സ്നേഹിക്കുന്ന രണ്ടു ഹൃദയങ്ങളെ എങ്ങനെ പിരിക്കാൻ തോന്നുന്നു………

ഡാ ഡാ കൂടുതൽ ഓവർ ആക്കണ്ട….. ശ്രീ മോളെ ഞങ്ങൾക്ക് ഇഷ്ടം ഒക്കെ തന്നെയാണ്….. പക്ഷേ ഒരു ജോലിയും കൂലിയുമില്ലാത്തവന്റെ ഭാര്യ ആയല്ല അവൾ ഇങ്ങോട്ട് വരേണ്ടത്……..

ഇതെല്ലാം കേട്ട് ആദിയും ദേവനും അവിടെ ചിരി കടിച്ചു പിടിച്ചു നിൽക്കിവാണു……

പാവം അനന്ദു ആകെ വട്ടായി നിൽക്കുന്നുണ്ട്…… എന്തോ ഓർത്തെന്ന പോലെ നെഞ്ചും വിരിച്ചു അവൻ ശ്രീയുടെ അടുത്തേക്ക് ചെന്നു…………

ശ്രീ അവിടെ അവനെയും മിഴിച്ചു നോക്കി നിൽപ്പാണ്……..

എല്ലാവരുടെയും തീരുമാനം അങ്ങനെ ആണെങ്കിൽ അങ്ങനെ നടക്കട്ടെ……….

ശ്രീ മോളെ നിന്റെ ഈ അനന്ദുവേട്ടൻ പോയിട്ട് വരാം….. നീ കാത്തിരിക്കില്ലേ പെണ്ണേ………

അവന്റെ ഡയലോഗ് കേട്ടിട്ട് എല്ലാവരും പൊരിഞ്ഞ ചിരി ആയിരുന്നു…… അവൻ മാത്രം എന്തോ പോയ അണ്ണാനെ പോലെ നിന്നു…….

തുടരും…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ആദിദേവ്: ഭാഗം 1

ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 3

ആദിദേവ്: ഭാഗം 4

ആദിദേവ്: ഭാഗം 5

ആദിദേവ്: ഭാഗം 6

ആദിദേവ്: ഭാഗം 7

ആദിദേവ്: ഭാഗം 8

ആദിദേവ്: ഭാഗം 9

ആദിദേവ്: ഭാഗം 10

ആദിദേവ്: ഭാഗം 11

ആദിദേവ്: ഭാഗം 12

ആദിദേവ്: ഭാഗം 13

ആദിദേവ്: ഭാഗം 14

ആദിദേവ്: ഭാഗം 15

ആദിദേവ്: ഭാഗം 16

ആദിദേവ്: ഭാഗം 17

ആദിദേവ്: ഭാഗം 18

ആദിദേവ്: ഭാഗം 19

ആദിദേവ്: ഭാഗം 20

Share this story