വ്യാജ ക്യാഷ് പ്രൈസ് വാഗ്ദാന മത്സരത്തിനെതിരേ മുന്നറിയിപ്പുമായി ഒമാന്‍

മസ്‌കത്ത്: വ്യാജ ക്യാഷ് പ്രൈസ് വാഗ്ദാനം നല്‍കിയുള്ള സാമൂഹിക മാധ്യമങ്ങളിലെ മത്സരത്തിനെതിരേ മുന്നറിയിപ്പുമായി ഒമാന്‍ പൊലിസ് രംഗത്ത്. ഒരു പ്രമുഖ ബാങ്കിന്റെ പേരിലാണ് ക്യാഷ് പ്രൈസ് വ്യാജ സമ്മാന മത്സരം അരങ്ങേറുന്നത്. ഇത് തട്ടിപ്പാണെന്നും ആരും ഇതില്‍ ചെന്നു ചാടരുതെന്നും ഒമാന്‍ പൊലിസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്റ് റിസര്‍ച്ച് ജനറല്‍ വകുപ്പ് സോഷ്യല്‍ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അഭ്യര്‍ഥിച്ചു.
രാജ്യത്തെ പൗരന്മാരും പ്രവാസികളും സംശയാസ്പദമായ സന്ദേശങ്ങള്‍ അവഗണിക്കുന്നതാണ് നല്ലത്. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലിസുമായി ബന്ധപ്പെടണം. മത്സരത്തില്‍സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് വ്യക്തികളുടെ ബാങ്കിങ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് എക്കൗണ്ടിലുള്ള പണം കൈക്കലാക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തന രീതിയെന്നും ഇത്തരക്കാര്‍ക്കെതിരേ കടുത്ത ജാഗ്രത പാലിക്കണമെന്നും പൊലിസ് വ്യക്തമാക്കി. വിശ്വാസ്യത ഉറപ്പാക്കാന്‍ ഒടിപി സംവിധാനവും തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നതായും പൊലിസ് പറഞ്ഞു.