National

ഒമർ അബ്ദുള്ള-മോദി കൂടിക്കാഴ്ച ഇന്ന്; ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജമ്മു കാശ്മീരിന് പൂർണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമർ അബ്ദുള്ള പ്രധാനമന്ത്രിക്ക് കൈമാറും.

ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒമർ അബ്ദുള്ള കൂടിക്കാഴച്ച നടത്തിയിരുന്നു. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണം എന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. ഗന്ധർബാൽ ഭീകരാക്രമണം സംബന്ധിച്ച കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

നേരത്തെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അംഗീകാരം നൽകിയിരുന്നു. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.

 

Related Articles

Back to top button