Kerala

മലപ്പുറം കരിപ്പൂരിൽ വിവാഹ ദിവസം വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറം കരിപ്പൂരിൽ വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിനാണ്(30) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30ന് ജിബിനെ ശുചിമുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയിൽ കയറി ജിബിൻ തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദുബൈയിൽ ജോലി ചെയ്യുന്ന ജിബിൻ നാല് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

Related Articles

Back to top button