Kerala
ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ 5 ലക്ഷം രൂപ നൽകും; പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. അഞ്ച് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നൽകുക.
നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം സർക്കാർ നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചിരുന്നു. ഇന്നത്തെ സംസ്കാര ചടങ്ങിനായി മാത്രം 50,000 രൂപയും നൽകുമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ ധനസഹായ പ്രഖ്യാപനം
അതേസമയം ബിന്ദുവിന്റെ മരണത്തിൽ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ വിളിക്കാനോ സർക്കാർ തയ്യാറായില്ല. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കം. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.